HOME
DETAILS

പ്രവാസി അവഗണനയുടെ അഞ്ചു വര്‍ഷങ്ങള്‍

  
backup
March 29 2021 | 04:03 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81

 


പ്രവാസികള്‍ക്കിടയിലെ രാഷ്ട്രീയം പ്രവാസം തുടങ്ങിയ കാലങ്ങളില്‍ തന്നെ സജീവമാണ്. കക്ഷി രാഷ്ട്രീയത്തിനപ്പുറം അവര്‍ക്കൊരു നിലപാടുണ്ട്. അത് നേരിന്റെയും മനുഷ്യത്വത്തിന്റെയും സമത്വത്തിന്റെയും പക്ഷമാണ്. അതുകൊണ്ടാണ് പ്രതിസന്ധിഘട്ടങ്ങളിലും പ്രതികൂല കാലാവസ്ഥകളിലും എല്ലാം മറന്ന് അവര്‍ ഒന്നിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും ലോകത്തിന്റെ മറ്റു രാജ്യങ്ങളിലും മലയാളികളായ പ്രവാസികള്‍ ധാരാളമുണ്ടെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ സജീവ സാന്നിധ്യമാവുന്നത് ഗള്‍ഫ് പ്രവാസികളാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സമഗ്രവികസനത്തില്‍ ഗള്‍ഫ് പ്രവാസി സമൂഹം നിസ്തുലമായ പങ്കാണ് വഹിക്കുന്നത്.


ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ മുന്നേറ്റവും ജീവിത നിലവാരത്തില്‍ മലയാളി സമൂഹം ലോകാടിസ്ഥാനത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നതും ഗള്‍ഫ് പ്രവാസത്തിന്റെകൂടി സംഭാവനയാണ്. അതിനാല്‍ കേരളത്തിന്റെ ഭരണരംഗത്ത് പ്രവാസി പ്രതിനിധികളുടെ സാന്നിധ്യം ഇപ്പോള്‍ സജീവവുമാണ്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരളത്തില്‍ പ്രവാസികള്‍ നേരിട്ട അവഗണനയുടെ കഥകള്‍ ഒരിക്കലും മറക്കാനാവില്ല. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പ്രവാസി സമൂഹത്തിന് വാരിക്കോരി വാഗ്ദാനങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ അവ പാലിക്കപ്പെട്ടോയെന്ന് വിലയിരുത്തേണ്ടതുണ്ട്. മുഖ്യമന്ത്രിയായി അധികാരമേറ്റതിനുശേഷം ആദ്യ ഗള്‍ഫ് സന്ദര്‍ശനത്തില്‍ 2016 ഡിസംബറില്‍ ദുബൈയില്‍വച്ച് നടത്തിയ പ്രഖ്യാപനങ്ങള്‍ ലോകം മുഴുവന്‍ കേട്ടതാണ്. ഇപ്പോള്‍ അഞ്ച് വര്‍ഷം ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി നടത്തിയ വാഗ്ദാന പെരുമഴയില്‍ ഒന്ന് നടപ്പാക്കിയതായി സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സികള്‍ക്ക് പറയാന്‍ കഴിയുമോ. ഗള്‍ഫില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് നാട്ടിലെത്തിയാല്‍ ആറ് മാസത്തെ ശമ്പളമെന്നതാണ് ഇതില്‍ മുഖ്യമായ വാഗ്ദാനം. ഇപ്പോള്‍ വര്‍ഷം അഞ്ച് കഴിഞ്ഞിരിക്കുന്നു. ആര്‍ക്കൊക്കെ ആറ് മാസത്തെ ശമ്പളം കിട്ടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.


കൊവിഡ് ലോകത്തെ വിഴുങ്ങിയപ്പോള്‍ ഏറ്റവുമധികം യാതനകള്‍ നേരിട്ടത് പ്രവാസികളാണ്. ലോകം മുഴുവന്‍ സ്വന്തം ജനതയെ മാറോട് ചേര്‍ത്തപ്പോള്‍ നമ്മുടെ രാജ്യം കൊവിഡ് ഭയന്ന് പ്രവാസികളെ ആട്ടിയകറ്റി. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രവാസികളോട് മുഖം തിരിച്ചുനിന്നു. പ്രവാസികളെ വൈറസ് വാഹകരായി മുദ്രകുത്തി കുടുംബങ്ങളില്‍നിന്നും സമൂഹത്തില്‍നിന്നും അകറ്റിനിര്‍ത്താന്‍ പ്രേരിപ്പിച്ചു. ഒടുവില്‍ കോടതികള്‍ ഇടപെട്ടപ്പോള്‍ ജന്മനാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കി. അപ്പോഴും വിട്ടില്ല. വിമാന ടിക്കറ്റിന് കൊള്ളവില ഈടാക്കി. ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പീഡിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരിന്റെ ഏജന്‍സിയായ നോര്‍ക്ക ഈയവസരത്തില്‍ നോക്കുകുത്തി മാത്രമായി.
സര്‍ക്കാര്‍ അനങ്ങാതിരുന്നപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കഷ്ടപ്പെട്ടിരുന്ന പ്രവാസികള്‍ക്ക് തുണയായി കെ.എം.സി.സി രംഗത്തിറങ്ങി. ആവശ്യമായ സഹായങ്ങള്‍ നല്‍കി. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം പ്രവാസികള്‍ക്കായി പിണറായി സര്‍ക്കാര്‍ എന്തൊക്കെ ചെയ്തുവെന്ന് ഉറക്കെ ചോദിക്കേണ്ട സമയമാണിത്. അവഗണിച്ചവര്‍ക്ക് മറുപടി നല്‍കാനായി ഈ തെരഞ്ഞെടുപ്പില്‍ ഒരു പ്രവാസി കുടുംബത്തിന്റെയും വോട്ടുകള്‍ പാഴാവില്ലെന്നു ഉറപ്പാക്കേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  7 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago