നവോദയ സൗജന്യ ഹൃദ്രോഗ നിർണ്ണയ കാംപ് സംഘടിപ്പിക്കുന്നു
ജിദ്ദ: നവോദയ ബവാദി
ഏരിയ കമ്മിറ്റി അൽ മാസ് ഐഡിയൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് “ഹൃദയതാളം ജീവതാളം” എന്ന പേരിൽ സൗജന്യ ഹൃദ്രോഗ നിര്‍ണയ കാംപ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മാര്‍ച്ച് 25 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണിവരെ അല്‍ മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് കാംപ് നടത്തുന്നതെന്നും അവർ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ജിദ്ദ നവോദയ കഴിഞ്ഞ സമ്മേളന കാലത്തെ തീരുമാന പ്രകാരം ഓരോ ഏരിയകളും നടത്തുന്ന സാമൂഹിക കലാ കായിക പ്രവർത്തങ്ങളുടെ തുടർച്ചയായാണ് ബവാദി ഏരിയയുടെ നേതൃത്വത്തിൽ സൗജന്യ ഹൃദ്രോഗ നിര്‍ണയ കാംപ് നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
ജിദ്ദയിലെ ആതുര സുശ്രൂഷ രംഗത്ത് മുന്നിൽ നിൽക്കുന്ന അല്‍ മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്റർ നവോദയയുമായി ചേർന്ന് നിന്ന് കൊണ്ട് നിരവധി തവണ ഇത്തരത്തിലുള്ള മെഡിക്കൽ കാംപുകൾ നടത്തിയിരുന്നുവെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
പ്രവാസി സമൂഹത്തിൽ ഈ അടുത്തായി കൂടിവരുന്ന ചെറുപ്പക്കാരിലെ ഹാർട്ട് അറ്റാക്ക് പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ നേരത്തെ കണ്ടത്തി മതിയായ ചികത്സ ലഭ്യമാക്കുക എന്നതാണ് ഈ ക്യാമ്പ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ബ്ലഡ് പ്രഷർ, പൾസ്, ബോഡി മാസ് ഇൻടക്സ് ടെസ്റ്റ്, നീളം, ഉയരം, പ്രമേഹം, കൊളസ്‌ട്രോൾ, സ്‌ടൊമക്ക് സർക്കംഫറൻസ് തുടങ്ങിയ ടെസ്റ്റുകൾ കാംപിൽ ഉണ്ടായിരിക്കും. കാംപിനോടാനുബന്ധിച്ച് ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും ഹൃദ്രോഗം എങ്ങിനെ തടയാമെന്നതിനെക്കുറിച്ചും സെമിനാർ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ബാഗ്ദാദിയ്യ ഇമ്പീരിയൽ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ബവാദി ഏരിയ രക്ഷാധികാരി കെ. വി മൊയ്‌ദീൻ, ബവാദി ഏരിയ സെക്രട്ടറി റഫീഖ് മമ്പാട്, അൽ മാസ് ഐഡിയൽ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ അയ്യൂബ് മുസ്‌ലിയാരകത്ത്, ഓപ്പറേഷൻസ് മാനേജർ ആസിഫ് അലി തുടങ്ങിയവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."