സഊദിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രണ്ട് വിദേശികള്‍ക്ക് 6 വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും
റിയാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സൗദി കോടതി രണ്ട് അറബ് പൗരന്മാര്ക്ക് ആറ് വര്‍ഷം തടവും 200,000 റിയാല്‍ പിഴയും ശിക്ഷ വിധിച്ചു. പിടിച്ചെടുത്ത 3.5 മില്യണ്‍ റിയാല്‍ കണ്ടുകെട്ടും. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കുകയും പിഴ അടയ്ക്കുകയും ചെയ്ത ശേഷം പ്രവാസികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരേ കുറ്റം ചുമത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷനിലെ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കി. പ്രതികളായ രണ്ടുപേരും കുറ്റകൃത്യമാണെന്ന് അറിഞ്ഞിട്ടും പണം സ്വരൂപിക്കുകയും മറ്റൊരാള്‍ക്ക് കൈമാറാനും രാജ്യത്തിന് പുറത്തേക്ക് കടത്താനും ശ്രമിക്കുകയും പ്രധാന പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിചാരണാ നടപടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."