ഫിറോസിക്ക കുട്ടിയെ കാണാനെത്തി; കൈനിറയെ 'കിറ്റ്'കാറ്റുമായി- വീഡിയോ
തവനൂര്‍: കെ.ടി ജലീലിന്റെ ഒക്കത്തിരുന്ന് എതിര്‍സ്ഥാനാര്‍ഥിയായ ഫിറോസ് കുന്നംപറമ്പിലിനെ ചോദിച്ച കുഞ്ഞിനെ തേടി ചോക്ലേറ്റുകളുമായി ഫിറോസെത്തി. ചോക്ലേറ്റ് പെട്ടിയും രണ്ട് കിറ്റ്കാറ്റ് പാക്കറ്റും ഡയറി മില്‍ക്കുമായാണ് ഫിറോസ് കുന്നംപറമ്പില്‍ കുട്ടിയുടെ അടുത്തെത്തിയത്.
[video width="480" height="848" mp4="https://suprabhaatham.com/wp-content/uploads/2021/03/firoz-kummamprambil.mp4"][/video]
തവനൂരില്‍ മണ്ഡലപര്യടനത്തിനിടെയാണ് കെ.ടി ജലീലിന് ' തിരിച്ചടി' നേരിട്ടത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. 'ആരാ നമ്മുടെ സ്ഥാനാര്‍ഥി?' കെ.ടി ജലീല്‍ തന്റെ കൈയ്യിലിരുന്ന കുഞ്ഞിനോട് ചോദിച്ചു. 'ഫിറോസിക്ക' ഒരു ഭാവഭേദവുമില്ലാതെ കുഞ്ഞ് മറുപടി പറയുകയായിരുന്നു.
[playlist type="video" ids="935241"]
കുട്ടിയുടെ അപ്രതീക്ഷിത മറുപടിയില്‍ ഒന്ന് പതറിയെങ്കിലും ചിരിച്ചുകൊണ്ടാണ് അദ്ദേഹം സന്ദര്‍ഭത്തെ നേരിട്ടത്. രണ്ട് തവണ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും കുട്ടിയുടെ മറുപടി ഒന്നുതന്നെയായിരുന്നു.
തവനൂരില്‍ കെ.ടി ജലീലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ഫിറോസ് കുന്നംപറമ്പിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."