HOME
DETAILS

പാലാരിവട്ടം പാലവും മെട്രോ റെയിലും: ഇടതുപക്ഷം കൈക്കൊണ്ടത് ഇരട്ടനീതി

  
backup
March 22 2022 | 06:03 AM

845623-48358465-2


സുനി അൽഹാദി
കൊച്ചി
കൊച്ചി മെട്രോ റെയിൽ തൂണിൻ്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് സർക്കാർ കൈകൊള്ളുന്ന നിസംഗത ചർച്ചയാകുന്നു.പാലാരിവട്ടം പാലത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിച്ച സർക്കാർ കൊച്ചി മെട്രോയുടെ നിർമാണപ്പിഴവിന്റെ കാര്യത്തിൽ ഉത്തരവാദികളോട് മൃദുസമീപനം കൈക്കൊള്ളുന്നതെന്ന ആരോപണമാണ് ഉയരുന്നത്.
പാലാരിവട്ടം പാലത്തിന് സംഭവിച്ചതിനേക്കാൾ ഗുരുതരമായ നിർമാണപ്പിഴവാണ് കൊച്ചി മെട്രോയുടെ കാര്യത്തിൽ ഉണ്ടായത്. 2014ൽ 42കോടി രൂപ ചെലവിൽ നിർമാണം ആരംഭിച്ച പാലാരിവട്ടം പാലം 2016ൽ ഗതാഗതത്തിന് തുറന്നുകൊടുത്തതിന് ശേഷമാണ് വിവാദങ്ങളുടെ തുടക്കം. പാലത്തിലൂടെയുള്ള വാഹനഗതാഗതം തുടങ്ങി ഏതാനും മാസങ്ങൾക്കകം ഉപരിതലത്തിൽ കുഴികൾ പ്രത്യക്ഷപ്പെട്ടതോടെയാണ് നിർമാണത്തിലെ അപാകത സംബന്ധിച്ച് പരാതികൾ ഉയർന്നത്.


യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് നിർമാണത്തിൻ്റെ 75ശതമാനവും പൂർത്തിയാക്കിയ പാലം എന്ന നിലയ്ക്ക് ഇടതുസർക്കാർ ഈ അപാകതകൾ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു.അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിർദേശിച്ചത് അനുസരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിൽ യു.ഡി.എഫ് സർക്കാരിൻ്റെ പി.ഡബ്ല്യു.ഡി സെക്രട്ടി ആയിരുന്ന ടി.ഒ സൂരജ് അറസ്റ്റിലാകുകയായി. തുടർന്ന് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ പാലം നിർമാണവുമായി ബന്ധപ്പെട്ട അപാകതകളിൽ അന്നത്തെ പൊതുമരാമപ്പ് മന്ത്രി ആയിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞിനും ഉത്തരവാദിത്വമുണ്ടെന്ന് ആരോപിക്കുകയായിരുന്നു.കരാർ വ്യവസ്ഥകളിൽ ഇളവുനൽകി, നിർമാണ കരാറെടുത്ത കമ്പനിക്ക് പലിശ രഹിതമായി വൻതുക മുൻകൂറായി നൽകി എന്നിവയായിരുന്നു മുൻമന്ത്രിക്കെതിരേ സൂരജ് ഉന്നയിച്ച ആരോപണം. ഇത് ഭരണപരമായ നടപടിക്രമങ്ങൾ മാത്രമാണെന്ന് ഇബ്രാഹിംകുഞ്ഞ് ന്യായീകരിച്ചെങ്കിലും അദ്ദേഹവും കേസിൽ അറസ്റ്റിലായി.അതേസമയം, കൊച്ചി മെട്രോ തൂണിൻ്റെ നിർമാണത്തിൽ വീഴ്ചയുണ്ടായെന്ന് മേൽനോട്ടച്ചുമതല ഉണ്ടായിരുന്ന ഡി.എം.ആർ.സി ഉപദേഷ്ടാവ് തുറന്നുസമ്മതിച്ചെങ്കിലും നടപടികളിലേക്ക് സർക്കാർ നീങ്ങിയിട്ടില്ല. കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347 നമ്പർ തൂണിന്റെ നിർമാണത്തിലാണ് അപാകത കണ്ടെത്തിയത്. ഇവിടെ ഭൂമിക്കടിയിലെ പാറയിലേക്ക് പൈലിങ് എത്താതിരുന്നതിനെ തുടർന്ന് പാളത്തിൽ ചെരിവു കണ്ടെത്തുകയായിരുന്നു.പൈലിങ്ങും പാറയും തമ്മിൽ ഒരു മീറ്ററിൻ്റെ വ്യത്യാസം ഉണ്ടെന്നാണ് ജിയോമെട്രിക് പഠനത്തിൽ കണ്ടെത്തിയത്. ഇത് നിർമാണത്തിലെ വീഴ്ചയെന്നാണ് ഇ.ശ്രീധരൻ വ്യക്തമാക്കുന്നത്. നിർമാണചുമതല ഉണ്ടായിരുന്ന എൽ ആൻഡ് ടി കമ്പനി, മേൽനോട്ടച്ചുമതലഉണ്ടായിരുന്ന ഡി.എം.ആർ.സിയുടെ ക്വാളിറ്റി കൺട്രോൾ എൻജിനീയർമാർ തുടങ്ങിയവർക്കെല്ലാം വീഴ്ച സംഭവിച്ചതായും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.


ഈ ഭാഗത്ത് കൂടുതൽ പൈലുകളടിച്ച് ബലപ്പെടുത്തുന്നതിൻ്റെ ജോലിയാണ് ഇപ്പോൾ നടക്കുന്നത്.എന്നാൽ രണ്ട് നിർമാണപ്പിഴവുകളോടും സർക്കാർ രണ്ട് തരത്തിലുള്ള സമീപനം കൈക്കൊള്ളുന്നത് സാമൂഹിക മാധ്യമങ്ങളിലടക്കം വൻ ചർച്ചയായി മാറുക്കഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാല്‍ പള്ളിയില്‍ പൊലിസിനെ അനുഗമിച്ചവര്‍ ജയ് ശ്രീറാം വിളിച്ചു, കലക്ടര്‍ വേണ്ടെന്ന് പറഞ്ഞിട്ടും വുദൂ ഖാനയിലെ വെള്ളം വറ്റിച്ചു; അധികൃതരുടെ നീക്കം സംഘര്‍ഷത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ട്

latest
  •  17 days ago
No Image

ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; സ്വാഗതംചെയ്ത് ലോകനേതാക്കള്‍

International
  •  17 days ago
No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  18 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  18 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  18 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  18 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  18 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  18 days ago