വടക്കന്‍ കേരളത്തില്‍ ഇടതും മധ്യകേരളത്തില്‍ വലതും: ഏഷ്യാനെറ്റ് രണ്ടാം സര്‍വ്വേ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തില്‍ ഇടതുമുന്നണിക്കും മധ്യകേരളത്തില്‍ യു.ഡി.എഫിനും മേല്‍ക്കൈ പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് - രണ്ടാം സര്‍വ്വേ. വടക്കന്‍ കേരളത്തിലെ ആറു ജില്ലകളിലുള്ള 60 സീറ്റുകളില്‍ ഭൂരിഭാഗവും ഇടതുമുന്നണി വിജയിക്കും. മധ്യകേരളത്തിലെ 41 മണ്ഡലങ്ങളില്‍ 21 മുതല്‍ 24 വരെ യു.ഡിഎഫ് വിജയിക്കും. ഇവിടെ എല്‍.ഡി.എഫ് 17 മുതല്‍ 20 സീറ്റ് വരെയാവും പരമാവധി വിജയിക്കുക. എന്‍ഡിഎ പരമാവധി ഒരു സീറ്റില്‍ മാത്രമേ വിജയിക്കൂവെന്നും സര്‍വേ പ്രവചിക്കുന്നു.
മധ്യകേരളത്തില്‍ 43 ശതമാനം വോട്ടുവിഹിതം നേടി എല്‍.ഡി.എഫ് 42 മുതല്‍ 45 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. യു.ഡി.എഫ് 37 ശതമാനം വോട്ടുവിഹിതം നേടി 13 മുതല്‍ 16 സീറ്റുകള്‍ വരെ നേടും. 17 ശതമാനം വോട്ടുവിഹിതം നേടുന്ന എന്‍.ഡി.എയ്ക്ക് രണ്ട് മുതല്‍ നാല് വരെ സീറ്റുകള്‍ മലബാര്‍ മേഖലയില്‍ കിട്ടിയേക്കുമെന്നും സര്‍വ്വേ പറയുന്നു.
മലബാറിലെ അറുപത് സീറ്റുകളില്‍ 75 ശതമാനത്തിലും എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നു. മലപ്പുറം ജില്ലയില്‍ മുന്‍പില്ലാത്ത വിധം ശക്തമായ മത്സരമാണ് പല മണ്ഡലങ്ങളിലും നടക്കുന്നത്.
കോട്ടയം ജില്ലയിലെ ഒന്‍പതും ഇടുക്കിയിലെ അഞ്ചും എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളും തൃശ്ശൂരിലെ 13 മണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് മധ്യകേരളത്തിലെ സീറ്റുകള്‍. ഇവിടെ 39 ശതമാനം ജനപിന്തുണയാണ് എല്‍.ഡി.എഫിന് സര്‍വേ പ്രവചിക്കുന്നത്. യു.ഡി.എഫ് 40 ശതമാനം ജനപിന്തുണ നേടി മുന്നിലെത്തും. എന്‍ഡിഎയ്ക്ക് 18 ശതമാനം ജനപിന്തുണ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."