മൂന്ന് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 32,292 കേസുകള്‍; കുറ്റകൃത്യങ്ങളുടെ ഗ്രാഫില്‍ കേരളത്തില്‍ വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 32,292 കേസുകള്‍. 16,978 ക്രിമിനല്‍ കേസുകളും 15,314 പെറ്റി കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് 73 കേസുകളാണ് എടുത്തിരിക്കുന്നത്.
ഇതില്‍ 20 കേസുകള്‍ കൃത്യമായ തെളിവുകളോടു കൂടിയതാണ്. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 197 കേസുകളും 42 ലൈംഗീക പീഡന പരാതികളുമാണെടുത്തത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരതയുമായി ബന്ധപ്പെട്ട് 302 കേസുകളുമെടുത്തു. കളവു കേസുകള്‍ 293 ഉം കലാപശ്രമവുമായി ബന്ധപ്പെട്ട് 182 ഉം ആണ് രജിസ്റ്റര്‍ ചെയ്തത്.
ഓണ്‍ലൈനായും മറ്റും കബളിപ്പിക്കപ്പെട്ടതിന്റെ പേരില്‍ 535 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടികള്‍ക്കെതിരായ അതിക്രമത്തിനെതിരേ ഇതുവരെ 398 കേസുകളാണെടുത്തത്. കുട്ടികളെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് 24 ഉം പീഡനവുമായി ബന്ധപ്പെട്ട് 128 ഉം കേസുകള്‍ രേഖപ്പെടുത്തി. 315 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 59 കേസുകള്‍ മാത്രമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം ഇതുവരെ 3,627 അപകടങ്ങളാണ് നടന്നത്. ഇതില്‍ 395 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 4,062 പേര്‍ക്കാണ് പരുക്കേറ്റത്. കോട്പ നിയമ പ്രകാരം മൂന്ന് മാസത്തിനിടെ 7,655 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."