HOME
DETAILS
MAL
ഡോ. ആസാദ് മൂപ്പന് ദുബൈ അമിറ്റി യൂനിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്
backup
March 22 2022 | 06:03 AM
കൊച്ചി
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ഡോ. ആസാദ് മൂപ്പന് ദുബൈ അമിറ്റി യൂനിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്കി ആദരിച്ചു. ഡോ. ആസാദ് മൂപ്പന് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ബഹുമതി.
അമിറ്റി യൂനിവേഴ്സിറ്റി കാംപസില്‍ നടന്ന ബിരുദദാന ചടങ്ങിൽ ചാന്‍സലര്‍ ഡോ. അതുല്‍ ചൗഹാന് ഡോക്ടറേറ്റ് സമ്മാനിച്ചു.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി, ജനങ്ങള്‍ക്ക് പ്രാപ്യമായ ചെലവില്‍ ഗുണമേന്മയുള്ള ആരോഗ്യപരിചരണം ലഭ്യമാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഡോക്ടറേറ്റ് സ്വീകരിച്ചു കൊണ്ട് ഡോ. ആസാദ് മൂപ്പന് പറഞ്ഞു. അമിറ്റി യൂനിവേഴ്സിറ്റിയില്‍ നിന്നുള്ള ഈ ബഹുമതി ഏറെ അഭിമാനകരമായ ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."