HOME
DETAILS
MAL
ഒാൺലൈനായി ഒ.പി ടിക്കറ്റ്: സംസ്ഥാനത്തെ 303 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി
backup
March 22 2022 | 06:03 AM
തിരുവനന്തപുരം
ഓൺലൈനായി ഒ.പി ടിക്കറ്റും അപ്പോയ്‌മെൻ്റും എടുക്കാൻ കഴിയുന്ന ഇ ഹെൽത്ത് സംവിധാനം സംസ്ഥാനത്തെ 303 ആശുപത്രികളിൽ സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.
കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ളയിടങ്ങളിൽ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ഇത് എല്ലാവരും പ്രയോജനപ്പെടുത്തണം.
ഇ ഹെൽത്ത് വഴി ഒ.പി ടിക്കറ്റുകൾ, ടോക്കൺ സ്ലിപ്പുകൾ എന്നിവയുടെ പ്രിന്റെടുക്കാനും കഴിയും.
ഇതിലൂടെ ആശുപത്രികളിലെ ക്യൂ ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."