HOME
DETAILS

ജി.എസ്.ടി 20 കോടിക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ ഇ ഇൻവോയ്‌സിങ്

  
backup
March 22 2022 | 06:03 AM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-20-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b5%bd


തിരുവനന്തപുരം
ഇരുപത് കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് വ്യാപാര ഇടപാടുകൾക്ക് ഏപ്രിൽ ഒന്ന് മുതൽ ഇ ഇൻവോയ്‌സിങ് നിർബന്ധമാക്കി. 2017-2018 സാമ്പത്തിക വർഷം മുതൽ ഏതെങ്കിലും വർഷത്തിൽ 20 കോടിയോ അതിലധികമോ വാർഷിക വിറ്റ് വരവുള്ള വ്യാപാരികൾ ഒന്ന് മുതൽ ഇ ഇൻവോയ്‌സ് തയാറാക്കണം. ഇ ഇൻവോയ്‌സിങ് ബാധകമായ വ്യാപാരികൾ നികുതി ബാധ്യതയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും കൂടാതെ വ്യാപാരി നൽകുന്ന ക്രഡിറ്റ്,ഡെബിറ്റ് നോട്ടുകൾക്കും ഇ ഇൻവോയ്‌സ് തയാറാക്കണം. നിലവിൽ 50 കോടി രൂപയിലധികം വിറ്റ് വരവുള്ള വ്യാപാരങ്ങൾക്കാണ് ഇ ഇൻവോയ്‌സിങ് നിർബന്ധമാക്കിയിട്ടുള്ളത്. ഇതാണ് ഏപ്രിൽ ഒന്ന് മുതൽ 20 കോടി രൂപയായി കുറച്ചത്.
ഇ ഇൻവോയ്‌സ് എടുക്കാൻ ബാധ്യതയുള്ള വ്യാപാരികൾ ചരക്കു നീക്കം നടത്തുന്നതിന് മുമ്പ് തന്നെ ഇൻവോയ്‌സിങ് നടത്തണം. ഇതിനായി ജി.എസ്.ടി കോമൺ പോർട്ടൽ വഴിയോ അല്ലെങ്കിൽ ഇ ഇൻവോയ്‌സ് രജിസ്‌ട്രേഷൻ പോർട്ടൽ വഴിയോ രജിസ്‌ട്രേഷൻ എടുക്കണം. ഇ വേബിൽ പോർട്ടലിൽ രജിസ്‌ട്രേഷനുള്ള വ്യാപാരികൾക്ക് ആ ഐ.ഡി ഉപയോഗിച്ച് ഇ ഇൻവോയ്‌സിങ് പോർട്ടലിൽ ലോഗ് ഇൻ ചെയ്യാം.


ഇ ഇൻവോയ്‌സിങ് ബാധ്യതയുള്ള വ്യാപാരി ഇൻവോയ്‌സ് നടത്തിയില്ലെങ്കിൽ സ്വീകർത്താവിന് ഇൻപുട് ടാക്‌സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല. ജി.എസ്.ടി നിയമ പ്രകാരം നികുതിരഹിതമായ ചരക്കുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് ഇ ഇൻവോയ്‌സിങ് ആവശ്യമില്ല. സെസ് യൂനിറ്റുകൾ, ഇൻഷുറൻസ്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്‌സ് ട്രാൻസ്‌പോർട്ടിങ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്‌പോർട്ട സർവീസ്, മൾട്ടിപ്ലക്‌സ് സിനിമ അഡ്മിഷൻ മേഖലകളെയും ഇ ഇൻവോയ്‌സിങ്ങിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇ ഇൻവോയ്‌സിങ് ബാധ്യതയുള്ള വ്യാപാരികൾ അവരവരുടെ വ്യാപാര സോഫ്റ്റ് വെയറിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago