HOME
DETAILS
MAL
പി.കെ ജയലക്ഷ്മിയുടെ പ്രചാരണ വാഹനം തടഞ്ഞു, ഡ്രൈവറെ മര്‍ദ്ദിച്ചു; പിന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരെന്ന് ആരോപണം
backup
March 30 2021 | 04:03 AM
പനമരം(വയനാട്): പനമരം പുഞ്ചവയലില്വെച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ജയലക്ഷ്മിയുടെ പ്രചാരണ വാഹനം തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന് പരാതി. എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് യു.ഡി.എഫിന്റെ ആരോപണം. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
ഇതേതുടര്‍ന്ന് വയനാട് പനമരം പൊലിസ് സ്റ്റേഷന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കുറ്റക്കാരെ വേഗത്തില്‍ അറസ്റ്റ് ചെയ്യാമെന്ന ഡി.വൈ.എസ്.പിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം മാനന്തവാടിയിലും ജയലക്ഷ്മിയുടെ പ്രചാരണം അലങ്കോലമാക്കാന്‍ ശ്രമമുണ്ടായിരുന്നുവെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."