രാജീവ്ഗാന്ധി അനുസ്മരണ പരിപാടിക്ക് തുടക്കമായി
തിരുവനന്തപുരം: രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ രാജീവ്ഗാന്ധി ജന്മദിന അനുസ്മരണ പരിപാടിക്ക് തുടക്കമായി. ശ്രീചിത്ര പുവര്‍ഹോമില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന അനുസ്മരണ പരിപാടികള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിവരസാങ്കേതിക സാമ്പത്തിക വളര്‍ച്ചയ്ക്ക് പുത്തന്‍ ഉണര്‍വേകാന്‍ രാജീവ് ഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
21ാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയ രാജീവ്ഗാന്ധി ചുരുങ്ങിയ കാലംകൊണ്ട് ലോക ജനതയുടെയെല്ലാം ആദരവ് പിടിച്ചുപറ്റി. ഇന്ന് ഇന്ത്യ നേടിയ പുരോഗതിയുടെ അടിത്തറ പാകിയത് കോണ്‍ഗ്രസ് ആണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ വികസന ചരിത്രത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ രാജീവ് ഗാന്ധിക്കായെന്ന് സമ്മേളനത്തില്‍ സംസാരിച്ച വി.എസ് ശിവകുമാര്‍ എം.എല്‍.എ പറഞ്ഞു. ജനാധിപത്യത്തെ കൂടുതല്‍ വിപുലീകരിക്കുകയും രാജ്യത്തെ കംപ്യൂട്ടര്‍ യുഗത്തിലേക്ക് നയിക്കാനും രാജീവ് ഗാന്ധിക്കായിട്ടുണ്ടെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. നേതാക്കള്‍ രാജീവ്ഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ച നടത്തി.
രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് കൃഷ്ണകുമാര്‍ അധ്യക്ഷനായി. കെ.പി.സി.സി വക്താവ് പന്തളം സുധാകന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ടി. ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, മണക്കാട് സുരേഷ്, ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. വിദ്യാദരന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.എം ബാലു, കോണ്‍ഗ്രസ് നേതാക്കളായ കാവല്ലൂര്‍ മധു, മലയിന്‍കീഴ് വേണുഗോപാല്‍, രതികുമാര്‍, മോളി അജിത്ത്, ഹരികുമാര്‍, പാളയം ഉദയകുമാര്‍, പത്മകുമാര്‍, വേണുഗോപാല്‍, സുഷ്മ, ലതികാ സുരേഷ്, ലഷ്മി, സുനില്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."