സജി ചെറിയാന്റെ പ്രസംഗം; സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വം,വിമര്‍ശിച്ച് ഹൈക്കോടതി
എറണാകുളം: സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമെന്ന് കേരള ഹൈക്കോടതി.
കേസില്‍ സജി ചെറിയാനെതിരെ തെളിവില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ റഫര്‍ റിപ്പോര്‍ട്ട്. റഫര്‍ റിപ്പോര്‍ട്ടിനെതിരെ തടസ ഹര്‍ജിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അന്വേഷണ സംഘം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് സജി ചെറിയാനെ സംരക്ഷിക്കുന്നതാണെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹര്ജിക്കാരന് ആവശ്യപ്പെട്ടത്. എന്നാല്‍ കേസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണെന്നും ഹര്ജിക്കാരന് അവിടെ ആവശ്യം ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയല്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. എന്നാല്‍ ഹര്‍ജി തള്ളിയത് കൊണ്ട് റഫര്‍ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതായി കരുതാനാവില്ലെന്ന് ബൈജു നോയല്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."