കൊവിഡ് പരിശോധനാ കിറ്റുകള്‍ മോഷ്ടിച്ച എം.ബി.ബി.എസുകാരന് അറസ്റ്റില്‍
അഹമ്മദാബാദ്: അഹമ്മദാബാദ് ഗട്ട് ലോഡിയയിലെ അര്‍ബന്‍ ഹെല്‍ത്ത് സെന്ററില്‍ (യുഎച്ച്സി) നിന്ന് കൊവിഡ് പരിശോധനാ കിറ്റുകള്‍ മോഷ്ടിച്ച് എം.ബി.ബി.എസുകാരന്. മാര്‍ച്ച് 24നാണ് മോഷണം. അഹമ്മദാബാദ് എന്‍.എച്ച്.എല്‍ മുനിസിപ്പല്‍ മെഡിക്കല്‍ കോളജിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിയും ഗാന്ധിനഗര്‍ സ്വദേശിയുമായ മീത് ജെത്വ(21)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
16 പെട്ടി കൊവിഡ് ആന്റിജന്‍ പരിശോധന കിറ്റുകള്‍ കാണാനില്ലെന്ന് ജീവനക്കാര്‍ ആരോഗ്യകേന്ദ്രത്തിന്റെ ചുമതലയുള്ള ഡോക്ടറെ അറിയിക്കുകയും തുടര്‍ന്ന് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഒരാള്‍ കാറില്‍ കിറ്റുകള്‍ കയറ്റിക്കൊണ്ടുപോകുന്നത് ജീവനക്കാരിലൊരാള്‍ കണ്ടെന്നും പരാതിയിലുണ്ടായിരുന്നു. കാറിന്റെ രജിസ്ട്രേഷന് നമ്പറും പൊലീസിന് നല്കി. തുടര്‍ന്ന് കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുന്ന മറ്റൊരാള്‍ക്ക് വില്‍ക്കാനാണ് എം.ബി.ബി.എസ് വിദ്യാര്‍ഥിയായ പ്രതി കൊവിഡ് കിറ്റുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."