HOME
DETAILS

യു.ഡി.എഫിന്റെ മദ്യനയം അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമം: കെ.എം ഷാജി

  
backup
August 19 2016 | 19:08 PM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%82-%e0%b4%85%e0%b4%9f%e0%b5%8d

 
കാസര്‍കോട്: യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന മദ്യനയത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം ഷാജി എം.എല്‍.എ. 'രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണര്‍ത്തുക' എന്ന പ്രമേയത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം നുള്ളിപ്പാടി പി.എം ഹനീഫ് നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീവറേജസ് ഷോപ്പില്‍ ക്യൂ നിന്നു മദ്യം വാങ്ങുന്നവരുടെ വിഷമം അകറ്റാന്‍ ഓണ്‍ലൈന്‍ മദ്യം ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ സെക്രട്ടറിയേറ്റിലും കലക്‌ട്രേറ്റിലും ഗവ. ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും ക്യൂ നില്‍ക്കുന്ന പാവപ്പെട്ട ജനത്തിന്റെ വിഷമം കൂടി മനസ്സിലാക്കി അതിനു പരിഹാരം കാണണം. ഓണക്കാലത്ത് കേരളത്തിലെ വീടുകളില്‍ വ്യാപകമായി മദ്യം എത്തിക്കുന്ന സെയില്‍സ് മാന്റെ പണിയാണ് മുഖ്യ മന്ത്രി നടത്താന്‍ പോവുന്നതെന്നും ഷാജി പറഞ്ഞു.
ആര്‍.എസ്.എസിന്റെ കത്തിയെക്കാള്‍ മൂര്‍ച്ചയുള്ള ആയുധമാണ് സി.പി.എമ്മിന്റെ കൈയിലുള്ളതെന്നും ഷാജി ആരോപിച്ചു. കേരളത്തിന്റെ തെരുവുകളില്‍ കൊല നടത്തി റിക്കാര്‍ഡ് സൃഷ്ടിക്കുകയാണ് സി.പി.എം. മനുഷ്യത്വ മുഖം നഷ്ടപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ്. കോടതി നിരപരാധിയാണെന്നു പറഞ്ഞു വിട്ടയച്ച നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ വളരെ ക്രൂരമായാണു കൊലപ്പെടുത്തിയത്. കോടതി വെറുതെ വിട്ടയച്ചവര്‍ക്കു സംരക്ഷണം നല്‍കാന്‍ പോലും നാദാപുരം പൊലിസിനു കഴിയാത്തതു സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പൊലിസ് മാറിയതിന്റെ തെളിവാണെന്നും ഷാജി ആരോപിച്ചു.
നാദാപുരത്തെ അസ്‌ലമിന്റെയും കണ്ണൂരിലെ അരിയില്‍ ഷുക്കൂറിന്റെയും ഘാതകര്‍ക്ക് തക്കതായ ശിക്ഷ കിട്ടുന്നത് വരെ മുസ്‌ലിം ലീഗും യൂത്ത് ലീഗും പോരാട്ടം തുടരും. ഇപ്പോള്‍ നടക്കുന്ന അന്വേഷണം നേരായ വഴിയിലൂടെ നീങ്ങിയില്ലെങ്കില്‍ സുപ്രീം കോടതിയെ വരെ സമീപിക്കുമെന്നും ഷാജി പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി പ്രമേയ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുല്‍ റഹ്മാന്‍, ഭാരവാഹികളായ പി മുഹമ്മദ് കുഞ്ഞി, ടി.ഇ അബ്ദുല്ല, കെ.എം ശംസുദ്ദീന്‍ ഹാജി, സി മുഹമ്മദ് കുഞ്ഞി, എം അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, എ.ജി.സി ബഷീര്‍, കെ.ഇ.എ ബക്കര്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ ഭാരവാഹികളായ കാപ്പില്‍ കെ.ബി.എം ശരീഫ്, യൂസുഫ് ഉളുവാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്‌റഫ് എടനീര്‍, നാസര്‍ ചായിന്റടി, മമ്മു ചാല, ടി.എസ് നജീബ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ സി.എല്‍ റഷീദ് ഹാജി, അസ്‌ലം പടന്ന, കെ.എം.സി.സി നേതാക്കളായ ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, ടി.ആര്‍ ഹനീഫ, റഷീദ് ഹാജി കല്ലിങ്കാല്‍, ലുക്മാന്‍ തളങ്കര, സാദിഖ് പാക്യാര, സലീം തളങ്കര, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാശിം ബംബ്രാണി, വി.കെ.പി ഹമീദലി, എം.അബ്ബാസ്, ടി.എസ് നജീബ്, ബഷീര്‍ വെള്ളിക്കോത്ത് എ.എ ജലീല്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, എ.എം കടവത്ത്, കുഞ്ഞഹമ്മദ് പുഞ്ചാവി, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഉസാമ പള്ളങ്കോട്, മാഹിന്‍ കേളോട്ട്, ഇ. അബൂബക്കര്‍, സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, സൈഫുള്ള തങ്ങള്‍, ഗോള്‍ഡന്‍ റഹ്മാന്‍, ഹാരിസ് തൊട്ടി, റൗഫ് ബായിക്കര, ശംസുദ്ദീന്‍ കൊളവയല്‍, കെ.കെ ബദ്‌റുദ്ദീന്‍, എം.സി ശിഹാബ്, സഹീദ് വലിയ പറമ്പ്, ബി.എ കുഞ്ഞഹമ്മദ്, ഹമീദ് ബെദിര, ഹാരിസ് പട്‌ള, ടി.ഡി കബീര്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, എ.കെ ആരിഫ്, സെഡ്.എ കയ്യാര്‍, പി.ഹക്കീം, ടി.വി റിയാസ്, അഡ്വ. എം.ടി.പി കരീം, മുത്തലിബ് പാറക്കെട്ട് പ്രസംഗിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago