ജില്ലയില്‍ 125 വിദ്യാലയങ്ങളില്‍ ഗ്യാസ് അടുപ്പില്‍ ഉച്ചഭക്ഷണം ഒരുങ്ങും
ചെറുവത്തൂര്‍: ജില്ലയിലെ 125 വിദ്യാലയങ്ങളില്‍ ഇനി പാചക തൊഴിലാളികള്‍ക്ക് വിറകടുപ്പില്‍ തീയൂതി തളരേണ്ട. സ്‌കൂളുകളില്‍ എല്‍.പി.ജി കണക്ഷനെടുത്ത് അടുപ്പുകള്‍ വാങ്ങാന്‍ തുക അനുവദിച്ചു ഉത്തരവായി. ഈ അധ്യയന വര്‍ഷം മുതല്‍ പാചക ഗ്യാസ് ഉപയോഗിച്ച് ഉച്ചഭക്ഷണം പാചകം ചെയ്യാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലയ്ക്ക് 6,25,000 രൂപയാണ് അനുവദിച്ചത്. കണക്ഷനെടുക്കാനും രണ്ടു അടുപ്പുകള്‍ വാങ്ങാനും 5000 രൂപയാണ് ഒരു വിദ്യാലയത്തിനു ലഭിക്കുക. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരാണ് പാചക വാതക കണക്ഷനും അടുപ്പും നല്‍കേണ്ട വിദ്യാലയങ്ങളുടെ ലിസ്റ്റു നല്‍കിയത്. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങള്‍ക്കു തുക അനുവദിച്ചിട്ടുണ്ട്.
ചോറ്, കറികള്‍, ആഴ്ചയില്‍ രണ്ടു തവണ പാല്‍, ഒരു ദിവസം പുഴുങ്ങിയ മുട്ട എന്നിവ വിദ്യാലയങ്ങളില്‍ തയാറാക്കേണ്ടതുണ്ട്. വിറകടുപ്പ് ഉപയോഗിക്കുമ്പോള്‍ മഴക്കാലത്തും മറ്റും വലിയ ദുരിതമാണു പാചകതൊഴിലാളികളും സ്‌കൂള്‍ അധികൃതരും അനുഭവിക്കുന്നത്. ഘട്ടം ഘട്ടമായി മുഴുവന്‍ വിദ്യാലയങ്ങളിലും പാചക വാതക കണക്ഷന്‍ എത്തിക്കാനാണ് തീരുമാനം.
ഇതിനു അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവും ശക്തമാണ്. 125 വിദ്യാലയങ്ങളിലെ അക്കൗണ്ടിലേക്ക് ഇ ട്രാന്‍സ്ഫര്‍ മുഖേന തുക എത്തിക്കഴിഞ്ഞു. ഇതിന്റെ ധനവിനിയോഗ പത്രം ഓരോ വിദ്യാലയവും രണ്ടാഴ്ചയ്ക്കകം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കു സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."