HOME
DETAILS
MAL
ഐഫോണ്‍ വിവാദം: വിനോദിനി ബാലകൃഷ്ണന് മൂന്നാം തവണയും ഹാജരായില്ല
backup
March 31 2021 | 04:03 AM
കൊച്ചി: യൂനിടാക് ഉടമ സന്തോഷ് ഈപ്പന് നല്കിയ വിലകൂടിയ ഐഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കസ്റ്റംസിന്റെ ചോദ്യംചെയ്യലിന് സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് മൂന്നാംതവണയും ഹാജരായില്ല. ഇന്നലെ കൊച്ചിയിലെ ഓഫിസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കസ്റ്റംസ് വിനോദിനിക്ക് നോട്ടിസ് നല്‍കിയത്.
ഈ മാസം 10ന് ഹാജരാകാനായിരുന്നു ആദ്യം നോട്ടിസ് അയച്ചിരുന്നത്. രണ്ടാം തവണ തിരുവനന്തപുരത്തെ ഫ്ളാറ്റിലേക്ക് നോട്ടിസ് അയച്ചെങ്കിലും വിനോദിനി ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇന്നലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടിസ് നല്‍കിയത്.
അതേസമയം, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യംചെയ്യലില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് വിനോദിനിയുടെ നീക്കമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."