വിളക്കില്‍ നിന്നും തീ പടര്‍ന്ന് സാരി കത്തി; സ്വന്തം ഷാള്‍ നല്‍കി സഹോദരിയുടെ കരുതലായി പ്രിയങ്ക ഗാന്ധി, അനുഭവം പങ്കുവച്ച് വീണ നായര്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയില്‍ നിന്നുണ്ടായ അനുഭവം പങ്കുവച്ച് വട്ടിയൂര്‍ക്കാവ് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.വീണ എസ് നായര്‍.
ആറ്റുകാല്‍ ദേവി ക്ഷേത്ര നടയില്‍ പ്രിയങ്കാ ഗാന്ധിക്കൊപ്പം നിന്ന് പ്രാര്‍ഥിക്കവേ തന്റെ സാരിക്ക് തീ പിടിച്ചുവെന്നും കോട്ടണ്‍ സാരിയില്‍ തീ ആളിപടരുമ്പോള്‍ എല്ലാവരും പരിഭ്രാന്തരായെന്നും പിന്നില്‍ നിന്ന് എസ്.പി.ജി ഉദ്യോഗസ്ഥരോ മറ്റോ ആണ് തീ കെടുത്തിയതെന്നും വീണ പറയുന്നു. ഉടന്‍ തന്നെ പ്രിയങ്ക കയ്യിലുണ്ടായിരുന്ന ഷാള്‍ തന്നെ പുതപ്പിച്ചുവെന്നും അതിന് ശേഷം തന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് ഒരു കൊച്ചു കുട്ടിയെ കൊണ്ടുനടക്കുന്ന വാത്സല്യത്തോടെ പ്രാര്‍ഥിക്കാന്‍ കൊണ്ടുപോയെന്നും വീണ പറഞ്ഞു.
പ്രാര്‍ത്ഥന കഴിഞ്ഞു തിരിച്ചു പോകാന്‍ ഒരുങ്ങുമ്പോള്‍ ഒരു അത്യാവശ്യ വിഷയം പ്രിയങ്കജിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞതും കാറില്‍ കയറാന്‍ പറഞ്ഞു. വഴിമധ്യേ കാര്യം ശ്രദ്ധയില്‍പ്പെടുത്തി. വഴിയോരത്തു കാത്ത് നില്‍ക്കുന്ന പതിനായിരങ്ങളോട് സണ്‍റൂഫില്‍ നിന്നും കൈ വീശുമ്പോള്‍ എന്നോടും കൂടെ എഴുനേറ്റു നില്‍ക്കാന്‍ പറഞ്ഞു. അല്പം മടിച്ചുകൊണ്ടു ഞാന്‍ സാരിയുടെ കാര്യം വീണ്ടും ഓര്‍മിപ്പിച്ചു. പ്രിയങ്ക ജി ധരിച്ചിരുന്ന മഞ്ഞ ചുരിദാറിന്റെ ഷാള്‍ എനിക്ക് നേരെ നീട്ടികൊണ്ടു ഇത് പുതച്ചാല്‍ മതി എന്ന് പറഞ്ഞു. കുറച്ചുസമയം പിറക്കാതെ പോയ സഹോദരിയുടെ കരുതല്‍ ലഭിച്ചെന്ന് വീണ ഫേസ് ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയങ്ക : കൂടെ പിറക്കാതെ പോയ സഹോദരിയുടെ കരുതൽ എത്ര വൈകിയാണെങ്കിലും ഇത് നിങ്ങളോട് പങ്കുവയ്ക്കാതെ ഉറങ്ങില്ല എന്ന...
Posted by Adv Veena S Nair on Tuesday, 30 March 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."