ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ മുഖമായി കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യ; അമളി മനസ്സിലായതോടെ വീഡിയോ പിന്‍വലിച്ചു
ചെന്നൈ: കോണ്‍ഗ്രസ് നേതാവും ശിവഗംഗ എം.പിയുമായ കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യയുടെ നൃത്താവതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച് നാണംകെട്ട് തമിഴ്‌നാട് ബി.ജെ.പി. നര്‍ത്തകിയും മെഡിക്കല്‍ പ്രഫഷണലുമായ ശ്രീനിധി കാര്‍ത്തി ചിദംബരം ഭരതനാട്യം അവതരിപ്പിക്കുന്ന വിഡിയോയാണ് ബി.ജെ.പി പ്രചാരണത്തിന് വേണ്ടി ഉപയോഗിച്ചത്.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പമാണ് ശ്രീനിധിയുടെ വിഡിയോ ഉള്‍പ്പെട്ടത്. ഇവര്‍ ഭരതനാട്യം അവതരിപ്പിക്കുന്ന രംഗം അനുമതി കൂടാതെ ഉപയോഗിക്കുകയായിരുന്നു. കൗതുകമായ മറ്റൊരു കാര്യം എന്തെന്നാല്‍, മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായിരുന്ന കരുണാനിധി രചിച്ച 'സെമ്മൊഴിയം' എന്ന പാട്ടാണ് ശ്രീനിധി ഭരതനാട്യ രൂപത്തില്‍ അവതരിപ്പിച്ചിരുന്നത്.
ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയതോടെയാണ് ബി.ജെ.പിക്ക് പിണഞ്ഞ അമളി മനസ്സിലായത്. ഒടുവില്‍ പാര്‍ട്ടി വീഡിയോ പിന്‍വലിക്കുകയും ചെയ്തു.
'അനുവാദം വാങ്ങുക എന്നത് നിങ്ങള്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെന്ന് ഞങ്ങള്‍ക്ക് അറിയാം' തമിഴ്‌നാട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. 'ശ്രീനിധി ചിദംബരത്തിന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. നിങ്ങളുടെ പ്രചാരണം മൊത്തത്തില്‍ നുണകളും പ്രചാരണങ്ങളും മാത്രം നിറഞ്ഞതാണെന്ന് തെളിയിക്കുകയാണ് ഇവയെല്ലാം' ട്വീറ്റില്‍ പറയുന്നു. 'പരിഹാസ്യ'മെന്നാണ് ശ്രീനിധി ചിദംബരം സംഭവത്തോട് പ്രതികരിച്ചത്.
Dear @BJP4TamilNadu, we understand 'consent' is a difficult concept for you to understand, but you cannot use Mrs Srinidhi Karti Chidambaram's image without her permission. All you've done is prove that your campaign is full of lies & propaganda. pic.twitter.com/CTYSK9S9Qw
— Tamil Nadu Congress Committee (@INCTamilNadu) March 30, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."