അഞ്ചുകിലോ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് വോട്ട് ചോദിച്ച് ഒരു സ്ഥാനാര്‍ഥി
തെങ്കാശി: തമിഴ്‌നാട്ടിലെ ഗോള്‍ഡ്മാന്‍ എന്നറിയപ്പെടുന്ന ഹരി നാടാരാണിപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാര്‍ഥിയാണ് ഹരി നാടാര്‍.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഹരിയുടെ പ്രചാരണമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കൈയിലും കഴുത്തിലും നിറയെ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞാണ് ഹരി ജനങ്ങളോട് വോട്ട് ചോദിക്കുന്നത്.
മാലയും വളയും മോതിരങ്ങളുമായി 5 കിലോ സ്വര്‍ണമണിഞ്ഞാണ് പ്രചരണം. സഞ്ചരിക്കുന്ന സ്വര്‍ണക്കടയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഹരിയുടെ ചിത്രങ്ങള്‍. ഇരുകൈകളിലും വലിയ ബ്രേസ്‌ലെറ്റുകള്‍, എല്ലാ വിരലുകളിലും മോതിരം, കഴുത്തില്‍ വലിയ മാലകള്‍, നാടാര്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയ മാലയും ഇക്കൂട്ടത്തിലുണ്ട്. പ്രചാരണത്തിനായി പ്രത്യേകം ഹെലികോപ്ടറുകളും ഹരി ഉപയോഗിക്കാറുണ്ട്.
നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ കണക്കനുസരിച്ച് 4.73 കോടി രൂപയുടെ സ്വര്‍ണമാണ് ഹരി നാടാരുടെ പക്കലുള്ളത്. നാടാര്‍ വിഭാഗത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന പനങ്കാട്ടുപട കക്ഷി തെക്കന്‍ തമിഴ്‌നാട്ടില്‍ സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."