4.34 ലക്ഷം ഇരട്ട വോട്ടര്‍മാരുടെ പൂര്‍ണ വിവരങ്ങള്‍ ഇന്ന് രാത്രി ഒന്‍പതിന് പുറത്തുവിടും:ആര്‍ക്കും പരിശോധിക്കാമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഇരട്ടവോട്ടുകളുടെ പൂര്‍ണമായ വിവരങ്ങള്‍ രാത്രി ഒന്‍പത് മണിക്ക് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4,34,000 ഇരട്ടവോട്ടുകളുടെ വിവരങ്ങളാണ് വെബ്സൈറ്റിലൂടെ പുറത്തുവിടുക. www.operationtwins.com എന്ന വെബ്സൈറ്റലൂടെയാണ് ഇക്കാര്യങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുക.
എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും ഇത് പരിശോധിക്കാം. രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ലിസ്റ്റ് പരിശോധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താം. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ ചെയ്യേണ്ടതായിരുന്നു. വിപുലമായ പഠനത്തിലൂടെയാണ് ഞാനും എന്റെ സഹപ്രവര്‍ത്തകരും ഇത് കണ്ടെത്തിയത്' ചെന്നിത്തല പറഞ്ഞു.
അതേസമയം ഇരട്ട വോട്ടുള്ളവര്‍ ബൂത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞത് എന്തുകൊണ്ടെന്ന് മനസ്സില്ലായില്ലെന്നും ഇതൊരു തമാശയായിട്ടേ തോന്നുന്നുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."