ടാക്സി ഡ്രൈവറുടെ ആത്മഹത്യ; ബംഗളൂരു വിമാനത്താവളത്തില്‍ ടാക്സി സര്‍വിസ് തടസപ്പെട്ടു
ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ ടാക്സി സര്‍വിസ് തടസപ്പെട്ടു. ബംഗളൂരുവിലെ കെംപെഗൗഡ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ടാക്സി സര്‍വീസുകളാണ് തടസപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ വിമാനത്താവളത്തില്‍ ടാക്സി ഡ്രൈവറായ പ്രതാപ് ഗൗഡ കാറിനുള്ളില്‍ വച്ച് തീകൊളുത്തി മരിച്ചിരുന്നു. 70 ശതമാനം പൊള്ളലേറ്റ ഗൗഡയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും മുമ്പേ മരിച്ചു. ടാക്സി ഡ്രൈവറുടെ ആത്മഹത്യയെ തുടര്‍ന്ന് ടാക്സി ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് സര്‍വീസുകള്‍ നിലച്ചത്.
ഒല, യൂബര്‍, കെ.എസ്.ടി.ഡി.സി തുടങ്ങിയ ടാക്സി സര്‍വീസുകളാണ് മുടങ്ങിയത്. ഇതോടെ വിമാനത്താവളത്തില്‍നിന്ന് വരുന്നവരും പോകുന്നവരും സ്വന്തം നിലയ്ക്ക് യാത്രമാര്‍ഗം ഉറപ്പുവരുത്തുകയോ ബി.എം.ടി.സി ബസ് സര്‍വീസുകള്‍ ഉപയോഗപ്പെടുത്തുകയാ ചെയ്യണമെന്ന് വിമാനത്താവള അധികൃതര്‍ അഭ്യര്‍ഥിച്ചു. ഇതിനുപിന്നാലെ മറ്റു ടാക്സി ഡ്രൈവര്‍മാരും പണിമുടക്കാരംഭിച്ചു. ഇവരെ അനുനയിപ്പിക്കാന്‍ വിമാനത്താവള അധികൃതര്‍ ശ്രമം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."