രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും അവര്‍ അധ്യാപകനെ 'വെറുതെ വിട്ടില്ല'
തൃക്കരിപ്പൂര്‍: അവിചാരിതമായിരുന്നു ആ ഘെരാവോ. ക്ലാസെടുത്തുകൊണ്ടിരിക്കെ ഒരു സംഘം ക്ലാസിലേക്ക് ഇരച്ചുകയറി മാധവന് മാസ്റ്ററെ ഘെരാവോ ചെയ്തപ്പോള്‍ മറ്റു ക്ലാസുകളിലെ കുട്ടികളും മറ്റധ്യാപകരും പരിഭ്രാന്തിയിലായി. എന്നാല്‍ ഘെരാവോ ചെയ്തവരും ഘെരാവോയ്ക്കു വിധേയനായ അധ്യാപകനും പിന്നീടു സ്നേഹംപങ്കിടുമ്പോള് പരിഭ്രാന്തി കൗതുകത്തിനു വഴി മാറി. പടന്ന എം.ആര്.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ഇന്നലെ 'ഘരാവോ' നടന്നത്. രണ്ടു പതിറ്റാണ്ടു മുമ്പ് നടന്ന ഒരു ഘരാവോ സ്കൂളിലെ പൂര്വവിദ്യാര്ഥിസംഗമത്തിന്റെ ഭാഗമായി 1993 ബാച്ചിലെ വിദ്യാര്‍ഥികളും അന്നു സമരത്തില്‍ ഘരാവോ ചെയ്യപ്പെട്ട അധ്യാപകന് മാധവനും പൂര്‍വ വിദ്യാര്‍ഥികളെ ക്ലാസിലിരുത്തി പുനരാവിഷ്കരിക്കുകയായിരുന്നു.
വ്യത്യസ്തയാര്‍ന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പി.പി അബ്ദുറഹിമാന് അധ്യക്ഷനായി. ഹക്കീം മാസ്റ്റര്‍ മാടക്കാല്‍ മുഖ്യപ്രഭാഷണം നടത്തി.
പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ പഴയകാല അധ്യാപകരെ ആദരിച്ചു. എം.സി മുഹമ്മദ്, പി.പി മധു, പി.സി ജലീല്‍, എ.വി റിസ്വാന്, എം.ടി ഫൈസല്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."