HOME
DETAILS
MAL
ആഭ്യന്തര മന്ത്രിയുടെ മരണം: അന്വേഷണം തുടരുകയാണെന്ന് സെലെന്‍സ്കി
backup
January 19 2023 | 08:01 AM
ദാവോസ്: ആഭ്യന്തര മന്ത്രിയടക്കം 14 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ഉക്രൈന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലെന്‍സ്കി. അപകടം സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ഒന്നും പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തില്‍ പെട്ട് തകര്‍ന്നതാണോയെന്ന് ദാവോസില്‍ ഒരു പരിപാടിക്കിടെ സദസ്സില്‍ നിന്ന് ചോദ്യമുയര്‍ന്നപ്പോഴായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. റഷ്യ-ഉക്രൈന് ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നതിനിടെയാണ് ആഭ്യന്തര മന്ത്രിയടക്കം കൊല്ലപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."