ഇ.ഡിക്കെതിരേ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാം; ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനോ അറസ്റ്റ് ചെയ്യാനോ പാടില്ലെന്നും കോടതി
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഇ.ഡിയ്ക്കെതിരായ കേസില്‍ തെളിവുകള്‍ ശേഖരിക്കാം. അതേസമയം ഇ.ഡി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയോ അറസ്റ്റ് ചെയ്യുകയോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ അന്വേഷണം കോടതി അംഗീകരിച്ചില്ല. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ പി രാധാകൃഷ്ണനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥനെ സമന്‍സ് നല്‍കി വിളിപ്പിച്ചിട്ടില്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഒരു ഉദ്യോഗസ്ഥനെയും അങ്ങനെ വിളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് തീര്‍പ്പാക്കുന്നതിന് മുമ്പ് ഇടക്കാല സ്റ്റേ വേണമെന്ന ഇഡി.യുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."