ഇഖ്ബാലിനു വേണം കാരുണ്യത്തിന്റെ കരങ്ങള്‍
തൈക്കടപ്പുറം: ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന തൈക്കടപ്പുറത്തെ അഴിക്കല്‍ അബൂബക്കറിന്റെ മകന് ഇഖ്ബാല്‍ (30) ഉദാരമതികളുടെ സഹായം തേടുന്നു. ആഴ്ചയില്‍ രണ്ടു ദിവസം ഇഖ്ബാലിനു ഡയാലിസിസിനു വിധേയനാകണം.
മത്സ്യത്തൊഴിലാളിയായിരുന്ന ഇഖ്ബാലിനെ ബാധിച്ച അസുഖം കുടുംബത്തെ തന്നെ തളര്‍ത്തിയിരിക്കുകയാണ്. രണ്ടും നാലും വയസുള്ള പെണ്‍കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം ഇദ്ദേഹമായിരുന്നു. രണ്ടു വൃക്കകളും മാറ്റിവയ്ക്കണമെന്നാണു ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 25 ലക്ഷം രൂപ ഇതിനായി വേണ്ടിവരും.
ഈ തുക ഇഖ്ബാലിന്റെ കുടുംബത്തിനു താങ്ങാനാവുന്നതല്ല. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ പി കുഞ്ഞിമൊയ്തീന്‍കുട്ടി ചെയര്‍മാനും റഫീഖ് കോട്ടപ്പുറം കണ്‍വീനറും കെ അബൂബക്കര്‍ ട്രഷററുമായി കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
എസ്.ബി.ഐ നീലേശ്വരം ശാഖയില്‍ 36015923211 എന്ന നമ്പറില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.ഇ കോഡ്: 17064. ഫോണ്‍: 9447361620, 9633225502.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."