ഇത്തരം നക്കാപ്പിച്ച കണ്ട് പോകുന്നവര്‍ ഒന്നും കോണ്‍ഗ്രസില്‍ ഇല്ല; കെ.വി തോമസിനെ പരിഹസിച്ച് കെ മുരളീധരന്
തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന കെ.വി തോമസിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് കെ. മുരളീധരന് എം.പി. ഡല്‍ഹിയിലെ കാലാവസ്ഥ കെ വി തോമസിന് ഇഷ്ടമാണെന്നും നക്കാപ്പിച്ച കണ്ട് പോകുന്നവരല്ല കോണ്‍ഗ്രസിലുള്ളതെന്നും മുരളീധരന് പറഞ്ഞു.
'അത് നല്ലതാണ്. ഡല്‍ഹിയിലെ കാലാവസ്ഥ അദ്ദേഹത്തിന് നല്ല ഇഷ്ടമാണ്. അങ്ങനെ നക്കാപ്പിച്ച കണ്ട് പോകുന്നവരാരും കോണ്‍ഗ്രസിലില്ല. പോകുന്നവരെക്കുറിച്ച് ഞാന്‍ ആക്ഷേപമൊന്നും പറയുന്നില്ല. പോകുന്നവര്‍ പോയ്ക്കോട്ടെ. അതുകൊണ്ട് അവര്‍ക്ക് മാനസികമായ സമാധാനം കിട്ടുമെങ്കില്‍ പ്രശ്നമില്ല. ഈ കിട്ടുന്ന പദവിയിലൊന്നും ഒരു കാര്യവുമില്ല. കേരള ഹൗസില്‍ ഒരു മുറിയുണ്ടാകും. ശമ്പളവും ഉണ്ടാകും. അവിടെ സുഖമായി ഇരിക്കാം.' മുരളീധരന് പറഞ്ഞു.
ഇന്ന് ചേ!ര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കെ വി തോമസിനെ കാബിനറ്റ് പദവിയോടെ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ തീരുമാനിച്ചത്. നേരത്തെ മുന്‍ എംപി സമ്പത്തായിരുന്നു കേരളത്തിന്റെ പ്രത്യേക പ്രതിനിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."