പ്രധാനമന്ത്രി രാജ്യത്ത് വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വിത്ത് പാകിയിട്ട് ബൈബിള്‍ ഉദ്ധരിക്കുന്നത് കാപട്യം : പ്രിയങ്ക
പ്രധാനമന്ത്രിക്കെതിരേ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി. കഴിഞ്ഞ ദിവസം പാലക്കാട് നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ ബൈബിളിലെ വരികള്‍ ഉദ്ദരിച്ചിരുന്നു മോദി. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മോദി ബൈബിളിലെ വരികളുദ്ധരിച്ചതെന്നും അല്ലാതെ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിനെകുറിച്ച് ഒന്നും മിണ്ടിയില്ലെന്നും കന്യാസ്ത്രീകള്‍ എന്തിന് വേണ്ടി നിലനില്‍ക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും തൃശൂരില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രിയങ്ക പറഞ്ഞു.
ഈ രാജ്യത്ത് വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വിത്ത് പാകിയിട്ട് ബൈബിള്‍ ഉദ്ധരിക്കുന്നത് കാപട്യമാണ്. തന്റെ പൊള്ളയായ പ്രസംഗങ്ങളില്‍ ബൈബിളിലെ വാക്കുകള്‍ ഉദ്ധരിക്കുന്നതിന് പകരം അതിന്റെ സാരാംശം ഉള്‍ക്കൊള്ളണമെന്നും പ്രിയങ്ക പറഞ്ഞു. സത്യസന്ധ്യമായ ചുണ്ടുകള്‍ എല്ലാ കാലത്തും നിലനില്ക്കും. എന്നാല്‍, നുണ പറയുന്ന നാവിന് ഒരു ദിവസത്തെ ആയുസേയുള്ളൂ -ബൈബിളിലെ വാക്ക് ഉദ്ധരിച്ചു പ്രിയങ്ക തിരിച്ചടിച്ചു.പാലക്കാട് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് സംസ്ഥാന സര്‍ക്കാരിനെയും പ്രതിപക്ഷത്തേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി സംസാരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."