HOME
DETAILS
MAL
ദേശീയ പാതയില്‍ 60 കിലോ മീറ്റര്‍ പരിധിയില്‍ ഇനി ഒരു ടോള്‍ ബൂത്ത് മാത്രം- നിതിന്‍ ഗഡ്കരി
backup
March 23 2022 | 10:03 AM
ന്യൂഡല്‍ഹി: ദേശീയ പാതയില്‍ ഇനി മുതല്‍ 60 കിലോമീറ്റര്‍ പരിധിയില്‍ ഒരു ടോള്‍ ബൂത്ത് മാത്രമാണ് ഉണ്ടാവുകയുള്ളുവെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ബാക്കിയുള്ളവ മൂന്ന് മാസത്തിനുള്ളില്‍ അടച്ചുപൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. 2022-23 ലെ റോഡ് ഗതാഗതത്തെ സംബന്ധിച്ച് പാര്‍ലമെന്റില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അടുത്തടുത്ത് പ്രവര്‍ത്തിക്കുന്ന ടോള്‍ ബൂത്തുകള്‍ തെറ്റും നിയമവിരുദ്ധവുമാണെന്നും അവ ഉടന്‍ അടച്ചുപൂട്ടണമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.
https://twitter.com/OfficeOfNG/status/1506228938833825795
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."