'സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ആരെയും വെറുതെ വിടില്ല' രാംപൂര്‍ഘട്ട് സന്ദര്‍ശിക്കുമെന്ന് മമത ബാനര്‍ജി
ന്യൂഡല്‍ഹി: ബംഗാള്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ഒരാളെയും വെറുതെ വിടില്ലെന്നും ശക്തമായ നടപടി എടുക്കുമെന്നും മമത ബാനര്‍ജി. നാളെ സംഘര്‍ഷം നടന്ന പശ്ചിമബംഗാളിലെ രാംപൂര്‍ഘട്ട് സന്ദര്‍ശിക്കും. സംഘര്‍ഷത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ശക്തമാക്കവേയാണ് മമത ബാനര്‍ജിയുടെ നീക്കം. സംഘര്‍ഷമേഖലകള്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. എന്നാല്‍ വീടുകള്‍ അഗ്നിക്കിരയാക്കിയ സ്ഥലത്തേക്ക് നേതാക്കളെ പൊലീസ് പ്രവേശിപ്പിച്ചില്ല. പിന്നാലെ പൊലീസും പിബി അംഗം ബിമന്‍ ബോസും അടക്കമുള്ള പ്രതിനിധി സംഘവും തമ്മില്‍ തര്!ക്കമുണ്ടായി.
പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘവും ഉടന്‍ രാംപൂര്‍ഘട്ടിലെത്തും. വസ്തുതാ അന്വേഷണത്തിനായി ബിജെപി കേന്ദ്ര നേതൃത്വം യുപി മുന്‍ ഡിജിപിയും എംപിയുമായ ബ്രജ്‍ലാലിന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ ബംഗാള്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം രാംപൂര്ഘട്ടിലെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ അന്വേഷണ സംഘത്തിന് വിശ്വാസ്യതയില്ലെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍കര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."