HOME
DETAILS

പെരിന്തല്‍മണ്ണയിലെ പോസ്റ്റല്‍ ബാലറ്റുകളില്‍ ഒരു കെട്ട് കാണാനില്ല; റിപ്പോര്‍ട്ട് നല്‍കി റിട്ടേണിങ് ഓഫിസര്‍

  
backup
January 19 2023 | 14:01 PM

perinthalmanna-postal-vote-latest-news-today-new

മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭ മണ്ഡലത്തിലെ സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളില്‍ ഒരു കെട്ട് കാണാതായി. പോസ്റ്റല്‍ ബാലറ്റുകളിലെ ഒരു പാക്കറ്റ് കാണാനില്ലെന്ന് റിട്ടേണിംഗ് ഓഫീസര്‍ ഹൈക്കോടതി ജഡ്ജിന് റിപ്പോര്‍ട്ട് നല്‍കി. ടേബിള്‍ നമ്പര്‍ അഞ്ചിലെ ബാലറ്റുകളാണ് കാണാതായത്. ബാലറ്റ് പെട്ടികള്‍ തുറന്ന നിലയാലായിരുന്നെന്നും ഹൈക്കോടതിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ബാലറ്റുകളുടെ എണ്ണം രേഖപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ല. പോസ്റ്റല്‍ ബാലറ്റ് എണ്ണിയതിന് രേഖകളുണ്ട്. വോട്ടെണ്ണല്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഒപ്പിട്ടതിനും രേഖകളുണ്ടെന്നും റിട്ടേണിങ് ഓഫീസര്‍ പറഞ്ഞു. പോസ്റ്റല്‍ ബാലറ്റ് കാണാതായതില്‍ വിശദമായ അന്വേഷണം വേണമെന്നും ഹൈക്കോടതിയില്‍ റിട്ടേണിങ് ഓഫിസര്‍ ആവശ്യപ്പെട്ടു.

പെരിന്തല്‍മണ്ണ ട്രഷറിയില്‍ സൂക്ഷിക്കേണ്ടിയിരുന്ന പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ തര്‍ക്കവിഷയമായ സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളുടെ പെട്ടി കാണാനില്ലെന്ന് കഴിഞ്ഞ ദിവസമാണ് വ്യക്തമായത്. പിന്നീട് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാര്‍ ഓഫീസില്‍ പെട്ടി കണ്ടെത്തി. സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എണ്ണാതെ മാറ്റിവച്ച 348 തപാല്‍ വോട്ടുകളടങ്ങിയ പെട്ടികളില്‍ ഒന്നിനാണ് സ്ഥാനമാറ്റം സംഭവിച്ചത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരംജയിച്ചത്.അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല.

ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ ഇടത് സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു.പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കാന്‍ പെരിന്തല്‍മണ്ണ ട്രഷറിയില്‍ എത്തിയപ്പോഴാണ് വോട്ട് പെട്ടി കാണാതായെന്ന് വ്യക്തമായത്. ഇത് പിന്നീട് നടത്തിയ തെരച്ചിലില്‍ മലപ്പുറം സഹകരണ രജിസ്റ്റര്‍ ഓഫീസില്‍ കണ്ടെത്തി. പക്ഷേ ഇതില്‍ ഒരു കെട്ട് കാണാനില്ലെന്നാണ് പുതിയ വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  a month ago
No Image

തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; അക്രമത്തെ ന്യായീകരിച്ച് എം.പി

National
  •  a month ago
No Image

കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Kerala
  •  a month ago