എല്‍.ഡി.എഫിനെതിരെ വികസന വിരോധികള്‍ ഒന്നിക്കുന്നു, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇതൊന്നും മതിയാവില്ല- പിണറായി
കണ്ണൂര്‍: എല്‍.ഡി.എഫിനെതിരെ വികസന വിരോധികള്‍ ഒന്നിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തെ കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല. ഓരോ മണിക്കൂറിലും വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
അണിയറയില്‍ പല ആയുധങ്ങളും ഒരുങ്ങുന്നുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇതൊന്നും മതിയാവില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം നേതാക്കളേയും കുടുംബങ്ങളേയും വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് ഏറ്റവും കുറവ് അഴിമതി കേരളത്തിലാണ്. കൈക്കൂലി കൂടുതലുള്ളത് രാജസ്ഥാനിലാണ്. അഴിമതി തടയുന്നതില്‍ കേരളം മുന്നില്‍ നില്‍ക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്ത് യു.ഡി.എഫ്-ബി.ജെ.പി ഐക്യം നേരത്തെ തുടങ്ങി. കിഫ്ബിയെ അട്ടിമറിക്കുമെന്ന് പറഞ്ഞത് യു.ഡി.എഫ് കണ്‍വീനറാണ്. ആദായ നികുതി വകുപ്പിനെ പോലും ഇതിന് ഉപയോഗിക്കുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."