'അതൊരു ഏപ്രില്‍ ഫൂള്‍ ഉത്തരവായിരുന്നോ'; പലിശ വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിച്ച ധനമന്ത്രിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: രാജ്യത്തെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിച്ച ധനമന്ത്രി നിര്‍മ്മല സീതാരാമനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍. അതൊരു ഏപ്രില്‍ ഫൂള്‍ ഉത്തരവായിരുന്നോ എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
'ഇത് ഒരു റോബിങ്ങ് ഹുഡ് സര്‍ക്കാരാണ്. പാവപ്പെട്ട കര്‍ഷകരെയും, തൊഴിലാളികളെയും ഇപ്പോള്‍ മധ്യവര്‍ഗക്കാരെയുമാണ് ഇവര്‍ കൊള്ളയടിക്കുന്നത്. അതുവഴി അംബാനിയേയും അദാനിയേയും പോലുള്ളവരെ സര്‍ക്കാര്‍ ഊട്ടി വളര്‍ത്തുകയാണ്'- മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറ്റപ്പെടുത്തുന്നു.
So, was it an April Fool order? https://t.co/SGjCCIq6ql
— Prashant Bhushan (@pbhushan1) April 1, 2021
നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറച്ച തീരുമാനം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
കേന്ദ്രത്തിന്റ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ മുന്നോട്ടുവന്നിരുന്നു. സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാരാണ് ഇതെന്ന് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായി പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.
This is a Robbing Hood govt! Robbing the poor farmers/Labour & now the middle class; while filling the coffers of cronies like Ambani/Adani.
— Prashant Bhushan (@pbhushan1) April 1, 2021
Bus, Hum do, Hamare do https://t.co/15wH5ptHep
ഇതിന് പിന്നാലെയാണ് പലിശ വെട്ടിക്കുറച്ച ഉത്തവ് സര്‍ക്കാര്‍ പിന്‍വലിക്കുകയാണ് എന്ന് നിര്‍മമ്മല സീതാരാമന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. ധനവകുപ്പ് പുറത്തിറക്കിയ ഓര്‍ഡര്‍ പിന്‍വലിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ഏപ്രില്‍ ഒന്നുമുതല്‍ ചെറുകിട നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറയ്ക്കും എന്നായിരുന്നു കേന്ദ്രം ആദ്യം ഉത്തരവ് ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."