HOME
DETAILS

പിറന്ന മണ്ണിനായി പോരാട്ടം കടുക്കുമ്പോൾ

  
backup
March 23 2022 | 19:03 PM

%e0%b4%aa%e0%b4%bf%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f

അൻസാർ മുഹമ്മദ്


ജനിച്ചു വളർന്ന വീടും മണ്ണും കൈവിടുകയെന്ന് പറഞ്ഞാൽ അതൊട്ടും എളുപ്പമുള്ളതല്ല. വീടും ഭൂമിയും എന്നു പറഞ്ഞാൽ കല്ലും മണ്ണും മാത്രമല്ല. ഓരോ മനുഷ്യനും ജനിച്ചു വളർന്ന പരിസരം കൂടിയാണത്. നമ്മൾ നമ്മളായ പരിസരം. അയൽപക്കക്കാരും നാട്ടുകാരുമൊക്കെ ചേർന്നുള്ള മാനസികമായ വലിയൊരു ബന്ധം കൂടിയാണത്. അതാണ് രണ്ടാം പിണറായി സർക്കാർ സിൽവർലൈനിന്റെ പേരിൽ തച്ചുടക്കാൻ ശ്രമിക്കുന്നത്. പാവപ്പെട്ടവന്റെ സർക്കാർ എന്ന് അവകാശപ്പെടുമ്പോഴും സമ്പന്നർക്ക് വേണ്ടി പാവപ്പെട്ടവനെ കുടിയിറക്കുന്നതിനെതിെരയാണ് ജനം ഒറ്റക്കെട്ടായി നിന്ന് പോരാടുന്നത്.


സിൽവർലൈൻ ആർക്ക് വേണ്ടി?


കോടികൾ ചിലവഴിച്ച് സിൽവർ ലൈൻ എന്ന റെയിൽപാത നിർമിക്കുന്നതുകൊണ്ട് ആർക്കാണ് പ്രയോജനം. പാർട്ടിയെ നയിക്കുന്നത് പിണറായി വിജയനാണ്. പിണറായി വിജയൻ എന്തു പറയുന്നുവോ അത് പാർട്ടി അണികളും അനുസരിക്കണം. കേരളം കടംകൊണ്ട് മുടിഞ്ഞിരിക്കുമ്പോഴാണ് വൻ ബാധ്യത വരുത്തുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. വിദേശപങ്കാളിത്തമുള്ള വൻകിട പദ്ധതികൾ എക്കാലത്തും സി.പി.എമ്മിൽ പ്രത്യയശാസ്ത്ര ചർച്ചകൾക്കും ഭിന്നതയ്ക്കും തിരികൊളുത്തിയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനു പിന്നിൽ ഏകശിലയായി പാർട്ടി നിൽക്കുന്ന അനുകൂല സാഹചര്യം മുതലാക്കാനാണു സിൽവർലൈനിലൂടെ ശ്രമിക്കുന്നത്. ജനകീയ എതിർപ്പ് ശക്തമായാൽ പോലും പദ്ധതി നടപ്പിലാക്കുമെന്ന് തന്നെയാണ് സർക്കാർ നിലപാട്. അടിസ്ഥാന സൗകര്യ, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ സ്വകാര്യ നിക്ഷേപം പരമാവധി ആകർഷിക്കുന്നതിലേക്കു നയം സി.പി.എം മാറ്റുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഇനി 2026ൽ ആണെന്നതിനാൽ അതിനു മുമ്പ് പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന സിൽവർലൈൻ വീണ്ടും അധികാരത്തിൽ വരാനുള്ള രജതരേഖയായാണു സി.പി.എം കാണുന്നത്. അതിനാൽ എന്തു വിലകൊടുത്തും ജനകീയ പ്രതിഷേധങ്ങൾ അടിച്ചമർത്തും.


സെമി ഹൈസ്പീഡ് റെയിൽ പാതയ്ക്ക് വേണ്ടിയുള്ള ഭൂമിയുടെ അതിർത്തി നിർണയത്തിൽ കേരളത്തിലുടനീളം ഉയരുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാകില്ല. സ്വന്തം സ്ഥലവും വീടും നഷ്ടപ്പെടുന്നതിന്റെ വൈകാരിക പ്രകോപനങ്ങൾ മാത്രമല്ല, റെയിൽ ലൈനുകളുടെ ഇരുവശത്തുമുള്ള ഭൂമിയുടെ മൂല്യത്തകർച്ച പോലുള്ള മറ്റ് നിരവധി സാമൂഹിക പ്രശ്‌നങ്ങളുമുണ്ട്. കൂടാതെ പുനരധിവാസത്തിന് അനുയോജ്യമായ ബദൽ ഭൂമി ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും. ഒരു റോഡ് വികസന പദ്ധതിയിൽ നിന്ന് വ്യത്യസ്തമായാണ് റെയിൽ വികസന പദ്ധതി. റോഡ് വികസിക്കുമ്പോൾ റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഭൂമിയുടെ മൂല്യം സ്വാഭാവികമായും യഥാസമയം വർധിക്കും. പക്ഷേ ഒരു റെയിൽ പദ്ധതിയുടെ കാര്യം വരുമ്പോൾ റെയിൽവേ ലൈനുകളുടെ ഇരുവശത്തും വികസനം നടക്കാത്തതിനാൽ ഭൂമിയുടെ മൂല്യം തകർന്ന് തരിപ്പണമാകും. റെയിൽവേ ലൈനിന്റെ ഇരു വശവും ഉള്ള ഭൂമി ആർക്കും വേണ്ടാതാകും.


പുനരധിവാസത്തിന് ബദൽ ഭൂമി ലഭ്യമല്ലാത്തതാണ് ജനങ്ങളുടെ മറ്റൊരു പ്രധാന ആശങ്ക. സർക്കാർ നിയമപ്രകാരം നഷ്ടപരിഹാരം നൽകുമ്പോഴും ഉയർന്ന ജനസാന്ദ്രത കാരണം അനുയോജ്യമായ ബദൽ ഭൂമി ലഭിക്കുന്നത് കേരളം പോലുള്ള ഒരു സംസ്ഥാനത്ത് എളുപ്പമുള്ള കാര്യമല്ല. വീടിന്റെ നിർമാണച്ചെലവും കുതിച്ചുയരുകയാണ്. വിവിധ പ്രധാന വികസന പ്രവർത്തനങ്ങൾക്കായി കുടിയൊഴിപ്പിക്കപ്പെട്ട വലിയൊരു കൂട്ടം കുടുംബങ്ങൾ പോലും ഇപ്പോൾ തെരുവിൽ അലയുമ്പോഴാണ് വീണ്ടും കുടിയിറക്ക് ഭീഷണി ഉയർത്തി സർക്കാർ സിൽവർലൈനുമായി മുന്നോട്ട് പോകുന്നത്. ഉദാഹരണത്തിന് കൊച്ചിയിലെ വല്ലാർപാടം ടെർമിനൽ കാരണവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതിക്ഷോഭം മൂലവും പലായനം ചെയ്ത നിരവധി കുടുംബങ്ങൾ ബദൽ പ്ലോട്ടുകൾ കണ്ടെത്താൻ ഇപ്പോഴും പാടുപെടുകയാണ്. ഏതു നാട്ടിലായാലും ഏതു പദ്ധതിക്കായാലും ഭൂമി നഷ്ടപ്പെടുന്നവരാണ് അതിലെ ആദ്യത്തെ ഇരകൾ.


ഏറ്റെടുത്ത ഭൂമിക്കു വാഗ്ദാനം ചെയ്യപ്പെട്ട നഷ്ടപരിഹാരം ലഭിക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരാറുണ്ട്. സിൽവർ ലൈൻ പദ്ധതിക്കു ഭൂമിയേറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാര നിരക്കും പുനരധിവാസ പാക്കേജും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചും ഒട്ടേറെ ആശങ്കകളുണ്ട്. ഒരാളുടെ വീടിന്റെ ഒരു ഭാഗം മാത്രമാണ് ഏറ്റെടുക്കുന്നതെങ്കിൽ അതിനു വീടിന്റെ പൂർണമായ നഷ്ടപരിഹാരം ലഭിക്കുമോ എന്നൊരു ചോദ്യത്തിന് മന്ത്രിയോ കെ റെയിൽ അധികൃതരോ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. കുടിയൊഴിപ്പിക്കൽ നേരിടുന്ന ആളുകൾ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന സാമൂഹിക പ്രശ്‌നം, ഒരു വികസന പദ്ധതിക്കായി വിജ്ഞാപനം ചെയ്തുകഴിഞ്ഞാൽ അവരുടെ ഭൂമി വിൽക്കാൻ കഴിയാത്തതാണ്. പല കുടുംബങ്ങളും, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ, അത്യാവശ്യ കാര്യങ്ങൾക്കായി പണം സ്വരൂപിച്ചിരിക്കുന്നത് ഭൂമിയിലാണ്.
കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾ ഭൂമിയുടെ ഒരു ഭാഗം വിറ്റ് അല്ലെങ്കിൽ ബാങ്കുകളിൽ വസ്തുവകകൾ പണയം വച്ചാണ് നടത്തുന്നത്. എന്നാൽ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന് വിജ്ഞാപനം ചെയ്തു കഴിഞ്ഞാൽ പണസമാഹരണത്തിന് ഈടായി ഈ ഭൂമി ഉപയോഗിക്കാനാവില്ല. അതായത് സർക്കാർ പദ്ധതി നടപ്പിലാക്കുന്നതുവരെ ഒന്നുമില്ലാത്തവസ്ഥയിലാകും ഭൂ ഉടമകൾ. മാത്രമല്ല അഞ്ചു സെന്റും മറ്റുമുള്ളവർ കടമെടുത്തും ജീവിത സമ്പാദ്യം മുഴുവനും ഉപയോഗിച്ചും വീട് തട്ടികൂട്ടുമ്പോൾ അത് സിൽവർലൈനിനായി ഇടിച്ചു നിരത്തിയാൽ എന്താകും സ്ഥിതി. സെമിഹൈസ്പീഡ് സിൽവർ ലൈൻ റെയിൽ പദ്ധതിക്ക് ആവശ്യമായ ആകെ 1,383 ഹെക്ടറിൽ 1,100 ഹെക്ടറും സ്വകാര്യ ഭൂമിയാണ്. വീടുകൾ ഉൾപ്പെടെ 9,000 ത്തോളം കെട്ടിടങ്ങൾ മാത്രമേ ഏറ്റെടുക്കേണ്ടതുള്ളൂവെന്ന് സർക്കാർ പറയുമ്പോൾ യഥാർത്ഥ എണ്ണം ഇതിലും കൂടുതലാണെന്നാണ് റെയിൽവേ വിരുദ്ധ സമരക്കാർ അവകാശപ്പെടുന്നത്. റെയിൽവേ ലൈൻ നിർമാണം പൂർത്തിയാകുന്നതുവരെ സ്വന്തം മണ്ണിന്റെ അവകാശം പോലും ഇല്ലാതാകും. അതേ സമയം, ബഫർ സോൺ 20 മീറ്റർ മതിയെന്നാണ് കെ റെയിൽ അധികൃതർ പറയുന്നത്. ബഫർ സോണിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം സർക്കാർ ഇതുവരെ നൽകിയിട്ടില്ല.


15 മീറ്റർ മാത്രമേ കൈവഴികൾക്കായി ഏറ്റെടുക്കൂ, അണക്കെട്ടുകൾക്കായി 20 മീറ്റർ വേണ്ടിവരും എന്നൊക്കെയാണ് പറയുന്നത്. ഒരിടത്ത് 25 മുതൽ 40 മീറ്ററും മറ്റൊരിടത്ത് 20 മീറ്ററും. സുരക്ഷാമേഖലയുടെ ഭൂരിഭാഗവും ഏറ്റെടുക്കുന്ന ഭൂമിയിൽ ഉൾപ്പെടുമെന്നാണ് കെ റെയിൽ അധികൃതർ പറയുന്നത്. കേന്ദ്ര സർക്കാരിന്റെ റെയിൽ പാതയ്ക്ക് ഇരുവശവും 30 മീറ്ററാണ് ബഫർ സോൺ. പദ്ധതി പൂർത്തിയാകുമ്പോൾ അതു തന്നെ ഇവിടെയും നടപ്പിലാക്കും. ശബ്ദ മലിനീകരണം കൂടുതലായിരിക്കുമെന്നും അതിനാൽ വലിയ ബഫർ സോൺ ആവശ്യമാണെന്നും പ്രാഥമിക സാധ്യതാ റിപ്പോർട്ട് പറയുന്നു. ഭൂമിശാസ്ത്രപരമായ പാറ്റേൺ പരിഗണിച്ച് കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പദ്ധതി പ്രവർത്തിക്കുന്നതു പുനരുപയോഗിക്കാവുന്ന ഊർജ ഉപയോഗിച്ചായിരിക്കുമെന്നു പറയുന്നു. ഇതെങ്ങനെ ഉറപ്പാക്കുമെന്ന ഒരു നിർദേശവും ഡി.പി.ആറിൽ ഇല്ല. ഇത്രയും ഊർജം ഉൽപാദിപ്പിക്കുന്നതിനുള്ള പുതിയ സൗരോർജ പദ്ധതികളോ അതിനുള്ള മുതൽമുടക്കോ ഡി.പി.ആർ നിർദേശിക്കുന്നില്ല.


പാറയും മണ്ണും ഇറക്കുമതി ചെയ്യുമോ?


സിൽവർലൈൻ പദ്ധതിച്ചെലവ് ചുരുക്കുന്നതിനായി പാതയുടെ ഉയരം കുറച്ച് പാറ, മണ്ണ് എന്നിവയുടെ ഉപഭോഗം കുറയ്ക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. ഭൂമിയുടെ കട്ടിങ്, ഫില്ലിങ് എന്നിവ ബാലൻസ് ചെയ്യുന്നതിലൂടെ പാറ, മണ്ണ് എന്നിവയുടെ അളവ് കുറയ്ക്കാമെന്നാണ് കെ റെയിൽ അധികൃതർ പറയുന്നത്. ദേശീയപാത നിർമിക്കുന്നതിലും പകുതി പാറയും മണ്ണും മതിയത്രേ. മധ്യകേരളത്തിൽ നിന്ന് പാറയും മണ്ണുമൊക്കെ കണ്ടെത്തുമെന്നാണ് ഡി.പി.ആറിലുള്ളതെങ്കിലും തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരും. ഇവിടെ കിട്ടിയില്ലെങ്കിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് കപ്പലിലും പാറയെത്തിക്കുമത്രേ. മലേഷ്യയിൽ നിന്ന് മണ്ണും കൊണ്ടുവരുമെന്നക്കെയാണ് പറയുന്നത്.


കടക്കെണിയുടെ ട്രാക്കിൽ


സാമ്പത്തിക ബാധ്യതയുടെ പേരു പറഞ്ഞ് 6,000 കോടിയുടെ ലൈറ്റ് മെട്രോ ഉപേക്ഷിച്ച, മൂന്നു ലക്ഷം കോടി കടമുള്ള സംസ്ഥാനത്തിന് 64,000 കോടിയുടെ പദ്ധതി എങ്ങനെ പ്രായോഗികമാകുമെന്ന ചോദ്യം ശക്തം. പ്രകൃതി ദുരന്തങ്ങൾ കൂടുതൽ പരിസ്ഥിതി അവബോധത്തിലേക്കു സമൂഹത്തെ നയിക്കുമ്പോൾ ഈ വൻകിട നിർമാണം ഉയർത്തുന്ന ആശങ്ക വേറെ. കേരളം നേരിടുന്ന ഗതാഗതക്കുരുക്കിന് ഇതിലും ചെലവു കുറഞ്ഞതും കൂടുതൽ പ്രയോജനപ്രദവുമായ വഴികളുണ്ടോ എന്ന് വാദിക്കുന്നു സർക്കാർ. ഇവിടെയെല്ലാം ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തിടത്തോളം സമരം ശക്തമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago