തമിഴ് മക്കളെ കയ്യിലെടുക്കാന്‍ കേന്ദ്രം; രജനീകാന്തിന് ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം
ചെന്നൈ: അമ്പത്തിയാന്നാമത് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം രജനീകാന്തിന്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
അമ്പത് വര്‍ഷമായി ചലച്ചിത്ര മേഖലയ്ക്ക് നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്‍, ആശാ ബോസ്‌ലേ, സുഭാഷ് ഗയ് എന്നിവരായിരുന്നു പുരസ്‌കാരം നിര്‍ണയസമിതി അംഗങ്ങള്‍.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് പ്രഖ്യാപനം. തമിഴ്‌നാട്ടിലെ രജനി ആരാധകര്‍ വലിയൊരു വോട്ടുബാങ്ക് തന്നെയാണെന്നിരിക്കേ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനമുയരുന്നുണ്ട്.
1975 ലാണ് രജനീകാന്ത് സിനിമാ ജീവിതം ആരംഭിക്കുന്നത്. അപൂര്‍വരാഗങ്ങളാണ് ആദ്യ ചിത്രം.
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ പേരിലുള്ള ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ 100ാം ജന്മവാര്‍ഷികമായ 1969 മുതലാണ് നല്‍കിത്തുടങ്ങിയത്. 2018ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."