HOME
DETAILS
MAL
ഒടുവില്‍ മക്കളെത്തി, വിഷക്കായ കഴിച്ച് ജീവനൊടുക്കിയ ആഷയുടെ മൃതദേഹം സംസ്കരിച്ചു
backup
January 20 2023 | 10:01 AM
തൃശൂര്‍: പാവറട്ടിയില്‍ വിഷക്കായ കഴിച്ച് ജീവനൊടുക്കിയ ആഷയെ അവസാനമായി കാണാന്‍ മക്കളെത്തി. മക്കളെ അച്ഛന്റെ വീട്ടുകാര്‍ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് സംസ്കാര ചടങ്ങുകള്‍ നീളുകയായിരുന്നു. മക്കളെത്തിയതോടെ മൂത്ത മകന് സഞ്ജയ് സംസ്കാര ചടങ്ങുകള്‍ നടത്തി.
ഭര്‍തൃ വീട്ടുകാരുടെ വിരുദ്ധ നിലപാടിനെ തുടര്‍ന്ന്, മരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആശയുടെ മൃതദേഹം സംസ്കരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് എം.എല്‍.എ മുരളി പെരുനെല്ലി വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് മക്കളെ ആഷയുടെ വീട്ടിലെത്തിച്ചത്. ഭര്‍തൃവീട്ടുകാരുടെ നിരന്തരമുള്ള പീഡനം മൂലമാണ് ആഷ ആത്മഹത്യ ചെയ്തതെന്നാണ് ആഷയുടെ കുടുംബം ആരോപിക്കുന്നത്. പ്രവാസിയായ സന്തോഷ് മൂന്ന് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷം കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."