വിവാഹം ലൈംഗിക ക്രൂരതയ്ക്കുള്ള അനുമതിയല്ല: കർണാടക ഹൈക്കോടതി
ബംഗളൂരു
വിവാഹിതരായ സ്ത്രീകൾ ഭർത്താവിൽ നിന്ന് പീഡനം നേരിടുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന വിധി പുറപ്പെടുവിച്ച് കർണാടക ഹൈക്കോടതി. വിവാഹമെന്നത് പുരുഷന് തന്റെയുള്ളിലെ ക്രൂര മൃഗത്തെ അഴിച്ചുവിടുന്നതിനുള്ള അനുമതിയല്ലെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. ഭർത്താവ് തന്നെ ലൈംഗിക അടിമയാകാൻ നിർബന്ധിക്കുന്നതായി ആരോപിച്ച് ഒരു വനിത നൽകിയ പരാതിയിലാണ് കോടതിയുടെ പരാമർശം.
ലൈംഗിക ക്രൂരതയ്ക്ക് ഭർത്താവാണെങ്കിലും ശിക്ഷിക്കപ്പെടും. ഭാര്യയുടെ സമ്മതമില്ലാതെ ക്രൂരമായ ലൈംഗിക പീഡനം നടത്തിയാൽ അത് ബലാത്സംഗമാകും.
ക്രൂരമായ പീഡനം ഭാര്യയിൽ ശാരീരികമായും മാനസികമായും പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു കോടതി ചൂണ്ടിക്കാട്ടി. വിവാഹം കഴിഞ്ഞ നാൾമുതൽ ഭർത്താവ് തന്നെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിർബന്ധിക്കുന്നതായും മകളുടെ മുമ്പിൽവച്ചുപോലും ഇങ്ങനെ ചെയ്യുന്നതായും ആരോപിച്ചാണ് സ്ത്രീ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."