ഒമാനില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
മസ്‌കത്ത് :ഒമാനില്‍ കൊവിഡ് കേസുകള്‍ തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ആയിരം കടന്നതിന്റെ പശ്ചാത്തലത്തില്‍ നിയത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം ഏപ്രില്‍ 4 മുതല്‍ 50 ശതമാനമായി കുറയ്ക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
പന്ത്രണ്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ ഒഴികെ സ്വകാര്യ, അന്തര്‍ദേശീയ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ നേരിട്ടുള്ള ഹാജര്‍ താല്‍ക്കാലികമായി നിര്‍ത്താനും ഓണ്‍ലൈന്‍ പഠനം തുടരാനും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു. ഏപ്രില്‍ 1 മുതല്‍ എല്ലാ ഔദ്യോഗികവും സ്വകാര്യവുമായ കായിക പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും സമിതി തീരുമാനിച്ചു.
ബുധനാഴ്ച 1162 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത മൊത്തം കേസുകളുടെ എണ്ണം 1,59, 218 ആയി ഉയര്‍ന്നു. ഒന്‍പത് കൊവിഡ് രോഗികള്‍ കൂടി മരണപ്പെട്ടതോടെ മൊത്തം മരണസംഖ്യ 1,676 ആയി.24 മണിക്കൂറിനിടെ 68 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.515 രോഗികളാണ് ആശുപത്രികളില്‍ കഴിയുന്നത്.ഇതില്‍ 156 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."