HOME
DETAILS
MAL
സഹോദരന് അനിയന്റെ നടത്തം അധാര്മ്മികതക്കെതിരേ
backup
August 19 2016 | 19:08 PM
ചീമേനി: അധാര്‍മ്മികതയ്ക്കു മുന്നില്‍ നോക്കുകുത്തിയാവാന്‍ ഒരുക്കമാവാതെ സഹോദരന് അനിയന്റെ പദയാത്ര. കഴുത്തില്‍ തൂക്കിയിട്ട പ്ലക്കാര്‍ഡും ഒരു കൈയില്‍ നീളന്‍ പൈപ്പില്‍ ക്രമത്തില്‍ കെട്ടിത്തൂക്കിയ വെള്ളത്തുണിയില്‍ മഷി മുക്കിയെഴുതിയ സന്ദേശങ്ങളുമായാണു സഹോദരന് അനിയന് എന്നറിയപ്പെടുന്ന സന്യാസിയുടെ യാത്ര.
കഴിഞ്ഞ 14നു കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാരംഭിച്ച പദയാത്ര ദിവസേന 30 കിലോമീറ്ററോളം താണ്ടി ഒക്ടോബര്‍ മൂന്നിനു തിരുവനന്തപുരത്തെത്തും. ശാന്തികേന്ദ്രയുടെ ബാനറിലാണ് യാത്ര. ദേശീയപാതയിലൂടെയുള്ള പതിവു യാത്രകള്‍ക്കു വിപരീതമായി ഉള്‍നാടന്‍ റോഡുകളിലൂടെ ജനങ്ങളുമായി സഹവസിച്ചും സന്ദേശങ്ങള്‍ വായിച്ചു കേള്‍പ്പിച്ചുമാണു യാത്ര. പ്രതികൂലമായ കാലാവസ്ഥയിലും നടത്തം തുടരുന്ന സഹോദരന് രാത്രിയില്‍ ചര്‍ച്ചുകളിലോ അമ്പലങ്ങളിലോ തങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."