HOME
DETAILS
MAL
സിൽവർ ലൈനിനായി വീട് വിട്ടുനൽകാൻ തയാർ: മന്ത്രി സജി ചെറിയാൻ
backup
March 24 2022 | 04:03 AM
തിരുവനന്തപുരം
ചെങ്ങന്നൂരിൽ സിൽവർലൈൻ അലൈൻമെന്റ് മാറ്റിയെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണം തള്ളി മന്ത്രി സജി ചെറിയാൻ. അലൈൻമെന്റിൽ തന്റെ വീട് വന്നാൽ പൂർണ മനസോടെ വിട്ടുനൽകും. തിരുവഞ്ചൂരിന് കാര്യവിവരം ഉണ്ടെന്നായിരുന്നു ധാരണ. അലൈൻമെന്റ് തീരുമാനിക്കുന്നത് ഞാനല്ല. തിരുവഞ്ചൂരിന് സാധിക്കുമെങ്കിൽ എന്റെ വീട്ടിലൂടെ അലൈൻമെന്റ് കൊണ്ടുവരാം. തന്റെ കാലശേഷം വീട് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നൽകുമെന്നും ഡോക്ടർമാരായ പെൺമക്കൾ അവരുടെ സേവനം കരുണയ്ക്ക് നൽകുമെന്നും നേരത്തെ പറഞ്ഞിരുന്നതാണ്. അങ്ങനെയുള്ള എനിക്ക് വീട് വിട്ടുനൽകുന്നതിന് കൂടുതൽ സന്തോഷമേയുള്ളു. വീട് സിൽവർലൈനിന് വിട്ടുനൽകിയാൽ ലഭിക്കുന്ന പണം തിരുവഞ്ചൂരിന് നൽകാം. അദ്ദേഹവും കോൺഗ്രസ് നേതാക്കളും ചേർന്ന് കരുണയ്ക്ക് കൈമാറിയാൽ മതിയെന്നും സജി ചെറിയാൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."