മുഖം രക്ഷിക്കാന്‍ തന്നെ കരുവാക്കി: ബി.ജെ.പിയുടെ പിന്തുണവേണ്ടെന്ന് സി.ഒ.ടി നസീര്‍
കണ്ണൂര്‍: പത്രിക തള്ളിയപ്പോള്‍ മുഖം രക്ഷിക്കാന്വേണ്ടിമാത്രമാണ് ബി.ജെ.പി തന്നെ പിന്തുണക്കുമെന്ന് പറഞ്ഞതെന്നും അവരുടെ ഒരു സഹായവും തനിക്കിതുവരേ കിട്ടിയിട്ടില്ലെന്നും ഇനി അവരുടെ പിന്തുണ വേണ്ടെന്നും വ്യക്തമാക്കി തലശ്ശേരിയിലെ സ്വതന്ത്രസ്ഥാനാര്‍ഥി സി.ഒ.ടി നസീര്‍.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പിന്തുണക്കുന്നുവെന്ന് പ്രസ്താവന നടത്തിയതല്ലാതെ യാതൊരു സഹകരണവും നല്‍കിയിട്ടില്ല. മൂന്ന് ദിവസം മുന്‍പാണ് മഞ്ചേശ്വരത്ത് നിന്ന് കെ.സുരേന്ദ്രന് സി.ഒ.ടി നസീറിനെ പിന്തുണക്കാമെന്ന് പറഞ്ഞത്. തലശേരിയിലെ ബി.ജെ.പി നേതൃത്വവും തന്നോട് സഹകരിക്കുന്നില്ല. പേരിന് മാത്രം പിന്തുണ എന്നതില്‍ കാര്യമില്ല. അതുകൊണ്ടാണ് ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന് വെക്കുന്നതെന്നും സി.ഒ.ടി നസീര്‍ പറഞ്ഞു. തുടര്‍ നടപടി സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവര്‍ ഒരു പ്രശ്നത്തിലായപ്പോള്‍ തന്നെ കരുവാക്കി പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ശ്രമിച്ചത്. വിഷയത്തില്‍ ബി.ജെ.പി നേതൃത്വത്തില്‍ നിന്ന് പ്രതികരണവും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."