തമിഴ്നാട്ടിൽ സമസ്തയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ പദ്ധതികൾ കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു
കോയമ്പത്തൂർ
തമിഴ്നാട്ടിൽ സമസ്തയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള പദ്ധതികൾക്ക് കോയമ്പത്തൂർ ഖാഇദെ മില്ലത്ത് അക്കാദമിയിൽ ചേർന്ന സമസ്ത തമിഴ്നാട് കൺവൻഷൻ രൂപംനൽകി. കൺവൻഷനോടനുബന്ധിച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സദസും സംഘടിപ്പിച്ചു.
സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവും സമസ്ത പ്രവാസി സെൽ സംസ്ഥാന ചെയർമാനുമായ ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോർഡ് എക്സിക്യുട്ടീവ് അംഗം എസ്. സഈദ് മുസ്ലിയാർ വിഴിഞ്ഞം മുഖ്യപ്രഭാഷണം നടത്തി. ഒ.കെ ഇമ്പിച്ചിക്കോയ തങ്ങൾ ഗൂഢല്ലൂർ, പി. ഹംസ പോണ്ടിച്ചേരി പ്രസംഗിച്ചു. ഹാഫിള് സമീർ ചെന്നൈ സ്വാഗതവും എം.എ റഷീദ് കോയമ്പത്തൂർ നന്ദിയും പറഞ്ഞു.
എം.ടി അബ്ദുല്ല മുസ്ലിയാർ, പി.കെ ഹംസക്കുട്ടി മുസ്ലിയാർ ആദൃശ്ശേരി, എസ്. സഈദ് മുസ്ലിയാർ, കെ. മോയിൻകുട്ടി മാസ്റ്റർ എന്നിവർ രക്ഷാധികാരികളും ഹാഫിള് സമീർ ചെന്നൈ ചെയർമാനും പി. ഹംസ പോണ്ടിച്ചേരി കൺവീനറും എം.എ റശീദ് കോയമ്പത്തൂർ ട്രഷററുമായി സമസ്ത തമിഴ്നാട് സ്റ്റേറ്റ് കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.
ഇ.വി ഖാജാ ദാരിമി, ടി.പി അബൂബക്കർ മുസ്ലിയാർ, ശരീഫ് ദാരിമി, സൈതലവി റഹ്മാനി, ഹനീഫ ഫൈസി, മൊയ്തീൻകുട്ടി റഹ്മാനി (ഗൂഢല്ലൂർ), കെ.എച്ച്.എ നാസർ, സമീർ കീർത്തി, സൈഫുദ്ദീൻ (കോയമ്പത്തൂർ), കെ.കെ റശീദ്, സൈഫുദ്ദീൻ (പൊള്ളാച്ചി), സൈഫുദ്ദീൻ ഹാജി, ഫൈസൽ, ഉമർ ഫാറൂഖ്, മുസ്തഫ ഹാജി, മുജീബ് (ചെന്നൈ), യൂനുസ്, യൂസുഫ് (ഈറോഡ്), സാജിദ് (ഊട്ടി), സഹീർ (ട്രിച്ചി), അബ്ദുറഹിമാൻ കണിയാരത്ത്, അബ്ദുന്നാസർ (പോണ്ടിച്ചേരി), അബ്ദുറസാഖ്, ഉവൈസ് (തിരുപ്പൂർ), മുഹമ്മദലി ഹാജി (ചിദംബരം), മുഹമ്മദലി (ഒസൂർ), ഹനീഫ് ഫൈസി, പി.സി അൻവർ ദാരിമി, ബി. അബ്ദുൽ ഗഫൂർ എന്നിവർ അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."