HOME
DETAILS

മുട്ടില്‍ മരംമുറികേസ് വില്ലേജ് ഓഫിസറടക്കമുള്ള പ്രതികളുടെ മുന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  
backup
March 24 2022 | 04:03 AM

%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%82%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf


സ്വന്തം ലേഖകന്‍
കൊച്ചി
വയനാട്ടിലെ മുട്ടില്‍ മരംമുറികേസില്‍ വില്ലേജ് ഓഫിസറടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.പ്രതികളായ സൗത്ത് മുട്ടില്‍ വില്ലേജ് ഓഫിസര്‍ കെ.കെ അജി, സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ കെ.ഒ സിന്ധു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ സൗത്ത് മുട്ടില്‍ വില്ലേജിലെ വനഭൂമിയില്‍ നിന്ന് റവന്യൂ വകുപ്പിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഈട്ടി മരങ്ങള്‍ വന്‍തോതില്‍ മുറിച്ചു നീക്കാന്‍ സഹായിച്ചെന്നാരോപിച്ചാണ് ഉദ്യോഗസ്ഥരെ കേസില്‍ പ്രതികളാക്കിയത്. റവന്യൂ ഉദ്യോഗസ്ഥരായ പ്രതികള്‍ക്കെതിരേ കുറ്റകരമായ അനാസ്ഥയാണ് ആരോപിച്ചിട്ടുള്ളതെന്നും അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സോഫി തോമസാണ് ഹരജികള്‍ തള്ളിയത്.
സര്‍ക്കാരിന് എട്ടു കോടി രൂപയുടെ നഷ്ടമുണ്ടാക്കി അനധികൃതമായി ഈട്ടിമരങ്ങള്‍ മുറിച്ചു കൊണ്ടുപോകാന്‍ വയനാട് വാഴവറ്റ സ്വദേശികളായ ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവര്‍ക്ക് അനുമതി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
സര്‍ക്കാരിന്റെ അനുമതി ഉത്തരവിനെത്തുടര്‍ന്നാണ് പട്ടയ ഉടമകള്‍ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചു നീക്കിയതെന്നും ഉടമകളെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മരങ്ങള്‍ നീക്കുന്ന കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം ലഭിക്കുന്നതുവരെ നടപടിയെടുക്കരുതെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും വില്ലേജ് ഓഫിസര്‍ നടപടിയെടുത്തതായി ചൂണ്ടിക്കാണിച്ച സര്‍ക്കാര്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. തടി കടത്തിക്കൊണ്ടുപോയ പ്രതികളെ ഭയന്നിട്ടാണ് അവര്‍ക്ക് അനുകൂലമായ നിലപാടെടുത്തതെന്ന വില്ലേജ് ഓഫിസറെപ്പോലെ ഉത്തരവാദിത്വമുള്ള ഒരുദ്യോഗസ്ഥനില്‍ നിന്നു പ്രതീക്ഷിക്കുന്ന വിശദീകരണമല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  24 days ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago