HOME
DETAILS

അധികാരത്തിന് മാനവികശോഭ പകർന്ന ഭരണാധികാരി

  
backup
January 20 2023 | 19:01 PM

563532151-2


ജനങ്ങളുടെ യജമാനരാകാൻ വേണ്ടി രാഷ്ട്രീയക്കാർ അവരുടെ വേലക്കാരായി അഭിനയിക്കുമെന്ന ഫ്രഞ്ച് മുൻ പ്രസിഡന്റ് ചാൾസ് ഡി ഗാളിന്റെ നിരീക്ഷണത്തെ അപ്രസക്തമാക്കുന്നതായിരുന്നു ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണിന്റെ അധികാര നാളുകൾ. എന്നോ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുവേണ്ടി ഇപ്പോഴേ മുഖ്യമന്ത്രിക്കുപ്പായം തുന്നിവയ്ക്കുന്നവർക്കിടയിൽ ഇത്തരം ഭരണാധികാരികൾ വർഷങ്ങൾക്കിടയിൽ മാത്രം പൂക്കുന്ന നീലക്കുറുഞ്ഞി പോലെയാണ്. ജനങ്ങളോട് നീതി പുലർത്താൻ കുടുംബ ജീവിതത്തിനിടയിൽ കഴിയില്ലെന്ന ബോധ്യത്തെ തുടർന്നാണ് അടുത്ത മാസം ഏഴിന് ജസീന്ത രാജ്യഭാരം ഒഴിയുന്നത്. എന്നും ശ്രദ്ധാകേന്ദ്രമാകാൻ മോഹിക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കുള്ള മറുവാക്കാണ് ജസീന്ത ആർഡേൺ. നാൽപത്തിരണ്ടാം വയസിൽ രാജ്യാധികാരത്തോട് വിരക്തി തോന്നി വിടവാങ്ങാൻ കഴിയണമെങ്കിൽ മൂല്യങ്ങൾക്ക് വിലകൽപിക്കുന്നവർക്കേ അതിന് കഴിയൂ.


2017 ഒക്ടോബറിൽ മുപ്പത്തിയേഴാം വയസിൽ അധികാരമേൽക്കുമ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ജസീന്ത ചരിത്രരേഖയിൽ ആലേഖനം ചെയ്യപ്പെടുകയായിരുന്നു. ജനതക്ക് മോഹന സാന്നിധ്യമായി അധികാരക്കസേരയിൽ ഉപവിഷ്ടയാകാൻ അവർക്ക് കഴിഞ്ഞത് മനുഷ്യരോടുള്ള തീർത്താൽ തീരാത്ത കനിവിനാലും അലിവിനാലുമായിരുന്നു. പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വം നീതിപൂർവം നിർവഹിക്കാൻ ഇനിയും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഊർജമില്ലെന്ന് തുറന്നുപറഞ്ഞാണ് അവർ അപ്രതീക്ഷിത രാജിപ്രഖ്യാപനം നടത്തിയത്. രാഷ്ട്രീയക്കാരും വികാരവും വിചാരവുമുള്ള മനുഷ്യരാണെന്ന അവരുടെ ഓർമപ്പെടുത്തൽ നമ്മുടെ രാഷ്ട്രീയക്കാർക്കും വഴിവിളക്കാകേണ്ടതാണ്.


ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെയുമെടുത്ത് പങ്കെടുത്തപ്പോൾ പ്രധാനമന്ത്രിക്കൊപ്പം താനൊരു അമ്മയും കൂടിയാണെന്ന് ലോകത്തോട് വിളിച്ചുപറയുകയായിരുന്നു. അധികാര ജീവിതത്തോടൊപ്പം കുടുംബജീവിതവും എങ്ങനെ സാക്ഷാൽക്കരിക്കാമെന്നവർ ലോകത്തിന് കാണിച്ചുകൊടുത്തു. എന്നാൽ തുടരാനാവില്ലെന്ന തിരിച്ചറിവിനെത്തുടർന്നാണ് പ്രധാനമന്ത്രിക്കസേരയും ലേബർ പാർട്ടിയുടെ അധ്യക്ഷസ്ഥാനവും അടുത്തമാസം ഏഴിന് ജസീന്ത ഉപേക്ഷിക്കുന്നത്.
ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ ഭീകരാക്രമണം ഉണ്ടായപ്പോഴും വൈറ്റ് ഐലൻഡ് അഗ്നിപർവത സ്ഫോടനമുണ്ടായപ്പോഴും കൊവിഡ് മഹാമാരിക്കാലത്തും അവർ മനുഷ്യസ്നേഹത്തിന്റെ പ്രകാശഗോപുരമായി ജ്വലിച്ചുനിന്നു. ന്യൂസിലൻഡ് എന്ന ചെറിയ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരുന്നു ലോകമാകെ അധികാരത്തിലെ കാരുണ്യത്തിന്റെ സുഗന്ധം പ്രസരിപ്പിക്കാൻ കഴിഞ്ഞത് അവരിൽ തളിരിട്ടുനിന്ന മാനവികതയുടെ പുഷ്പങ്ങളാലായിരുന്നു.


കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനം യൂറോപ്പിനെ പിടിച്ചുലച്ചപ്പോഴായിരുന്നു ന്യൂസിലൻഡിൽ ജസീന്ത വീണ്ടും പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടത്. കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ച മാർഗത്തിനുള്ള ജനതയുടെ സമ്മാനമായിരുന്നു രണ്ടാംതവണയും അവരുടെ അധികാരാരോഹണം. ജസീന്ത അധികാരമേൽക്കുമ്പോൾ ലോകത്തിന് സാധാരണ വാർത്ത മാത്രമായിരുന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ന്യൂസിലൻഡിലേക്ക് ആകർഷിക്കാൻ അവർക്ക് കഴിഞ്ഞു. ആഗോളനേതാവായി അവരെ ഉയർത്തിയത് മനുഷ്യസ്നേഹത്തിലലിഞ്ഞ മാനവിക മൂല്യമായിരുന്നു.


2019 മാർച്ച് 15ന് ആസ്ത്രേലിയയിൽ നിന്നെത്തിയ വംശവെറിയൻ രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മസ്ജിദുകളിൽ ജുമുഅ നിസ്കാരത്തിനെത്തിയവർക്കെതിരേ നിറയൊഴിച്ചപ്പോൾ 51 ജീവനുകളാണ് രണ്ടിടത്തായി പൊലിഞ്ഞത്. തുടർന്ന് പ്രധാനമന്ത്രി ജസീന്ത പ്രകടിപ്പിച്ച ഉൾക്കരുത്തും പക്വതയാർന്ന നിലപാടും ലോകത്തിന്റെ മുഴുവൻ ആദരവും നേടിയെടുക്കുന്നതായി. ബന്ധുക്കളെ ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രി അവർക്കരികിലേക്കെത്തിയത് ഹിജാബ് ധരിച്ചായിരുന്നു. ദുഃഖിതരെ അവർ മാറോട് ചേർത്ത് ആശ്വസിപ്പിച്ചപ്പോൾ മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത ലോകജനത കണ്ണീർ ജാലകങ്ങളിലൂടെയാണ് ആ കാഴ്ച കണ്ടത്. ദുരന്തങ്ങളിലും കലാപങ്ങളിലും ഇരകളാകുന്നവരോട് അനുതാപം പ്രകടിപ്പിക്കാൻ ജസീന്തയെപ്പോലെ ലോകത്തൊരു നേതാവും അടുത്ത കാലത്തൊന്നും തയാറായിട്ടില്ല. കൊവിഡിന്റെ കരാള ഹസ്തങ്ങളിൽപെട്ട് അമേരിക്കയും ബ്രിട്ടനും റഷ്യയും ഞെരുങ്ങിയപ്പോൾ ആത്മധൈര്യത്തോടെ പ്രതിരോധപ്രവർത്തനം നടത്തിയ ജസീന്തക്ക് ജനതക്ക് ആത്മവിശ്വാസം നൽകാൻ കഴിഞ്ഞു.


കൊവിഡ് പ്രതിരോധത്തിന് തീർത്ത മാർഗങ്ങളുടെ പേരിൽ ലോകത്തിന്റെ കൈയടി നേടിയ ഏക നേതാവായിരുന്നു ന്യൂസിലൻഡ് പ്രധാനമന്ത്രി. അതിനാലാണ് കൊവിഡിന്റെ രണ്ടാംവരവിലും ന്യൂസിലൻഡിൽ രണ്ടാം തവണയും ലേബർ പാർട്ടിക്ക് ഉജ്വല വിജയം നേടിക്കൊടുക്കാനും വീണ്ടും പ്രധാനമന്ത്രിയാകാനും കഴിഞ്ഞത്. സംവാദങ്ങളും സൗഹൃദങ്ങളും ബഹുസ്വരതയുടെ രാഷ്ട്രീയവും അകന്നുകൊണ്ടിരിക്കുന്ന ആസുരകാലത്ത് ന്യൂസിലൻഡ് പ്രധാനമന്ത്രി പ്രതീക്ഷയുടെ തിരിനാളമായിരുന്നു.
മറ്റുള്ളവരുടെ വാക്കുകളല്ല. നമ്മുടെ മനഃസാക്ഷിയാണ് മാന്യരാക്കുന്നതെന്ന കവിയും ദാർശനികനുമായിരുന്ന സാമുവൽ ടെയ് ലർ കോൾറിഡ്ജിന്റെ വാക്കുകളെ അന്വർഥമാക്കുന്നതായിരുന്നു ജസീന്തയുടെ അധികാര നാളുകൾ. അങ്ങനെയായിരിക്കും ലോകം അവരെ അടയാളപ്പടുത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago