ജില്ലയിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കണം: കെ.ജി.ഒ.എഫ്
കാസര്‍കോട്: ജില്ലയില്‍ വര്‍ഷങ്ങളായി നേരിടുന്ന ഉദ്യോഗസ്ഥക്ഷാമം പരിഹരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയില്‍ അവശ്യമായ ജീവനക്കാരെ നിയമിച്ചാലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തമൂലം തെക്കന്‍ ജില്ലകളില്‍ നിന്നു വരുന്ന ജീവനക്കാര്‍ അതിവേഗം സ്ഥലം മാറി പോവുകയാണ്. ഇക്കാരണത്താല്‍ പല ഓഫിസുകളും ഓഫിസ് തലവന്‍മാരില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
ഇതു പരിഹരിക്കുന്നതിനായി പിന്നാക്ക ജില്ലയായി പ്രഖ്യാപിക്കപ്പെട്ട കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ പത്തു ശതമാനം പ്രത്യേക അലവന്‍സായി ശമ്പളത്തോടൊപ്പം നല്‍കണമെന്നു കേരള ഗസറ്റഡ ്ഓഫിസേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാസര്‍കോട് സര്‍വിസ് കോ- ഓപ്പറേറ്റിവ് ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി കൃഷ്ണന്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി വി ഭുവനചന്ദ്രന്‍, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ഹരിദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."