കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ പ്രോഗ്രാമുകൾ
കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ) വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന ബാച്ചിലർ, മാസ്‌റ്റേഴ്‌സ്, ഡിപ്ലോമ, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ബാച്ചിലർ ഓഫ് സ്റ്റാറ്റിക്‌സ് (ഓണേഴ്‌സ് കൊൽക്കത്ത), ബാച്ചിലർ ഓഫ് മാത്തമറ്റിക്‌സ് (ഓണേഴ്‌സ് ബംഗളൂരു), ത്രിവൽസര പ്രോഗ്രാമുകൾക്ക് ഇംഗ്ലിഷ്, മാത്തമറ്റിക്‌സ് എന്നീ വിഷയങ്ങൾ പഠിച്ച്, പ്ലസ് ടു, തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 5,000 രൂപ സ്‌റ്റൈപൻഡ് ലഭിക്കും. മാസ്റ്റർ ഓഫ് സ്റ്റാറ്റിക്‌സ് (ഡൽഹി), മാസ്റ്റർ ഓഫ് മാത്തമറ്റിക്‌സ് (കൊൽക്കത്ത), മാസ്റ്റർ ഓഫ് സയൻസ് ഇൻ ക്വാണ്ടിറ്റേറ്റീവ് ഇക്കോണമിക്‌സ് (കൊൽക്കത്ത, ഡൽഹി), മാസ്റ്റർ ഓഫ് സയൻസ് ഇൻ ക്വാളിറ്റി മാനേജ്‌മെന്റ് സയൻസ് ബംഗളൂരു, ഹൈദരബാദ്), മാസ്റ്റസ്റ്റർ ഓഫ് സയൻസ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (ബംഗളൂരു) എന്നീ രണ്ടു വർഷ പ്രോഗ്രമുകളിലേക്ക് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് മൂന്നു വർഷ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ സ്‌റ്റൈപൻഡ് 8,000 രൂപ . മാസ്റ്റർ ഓഫ് ടെക്‌നോളജി ഇൻ കംപ്യൂട്ടർ സയൻസ്, ക്രിപ്‌റ്റോളജി ആൻഡ് സെക്യൂരിറ്റി ക്വാളിറ്റി റിയബിലിറ്റി ആൻഡ് ഓപറേഷൻസ് റിസർച്ച്. പ്രതിമാസം 12,400 രൂപ സ്‌റ്റൈപൻഡ് ലഭിക്കും.
പോസ്റ്റ് ഗ്രാജേറ്റ് ഇൻ, ഡിപ്ലോമ ഇൻ സ്റ്റാറ്റിക്കൽ മെത്തേഡ്‌സ് ആൻഡ് അലറ്റിക്‌സ്, അഗ്രിക്കൾച്ചറൽ ആൻഡ് റൂറൽ മാനേജ്‌മെന്റ് വിത്ത് സ്റ്റാറ്റിക്കൽ മെത്തേഡ്‌സ് ആൻഡ് അനലറ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിക്‌സ് എന്നീ ഒരു വർഷ കോഴ്‌സ്. ഗവേഷണത്തിനുള്ള ജൂനിയർ റിസർച്ച് ഫെലോഷിപ്പ് എന്നീ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. ജെ.ആർ.എഫിന് 31,000 രൂപ പ്രതിമാസ സ്‌റ്റൈപൻഡ് ലഭിക്കും. പ്രവേശന പരീക്ഷ മെയ് എട്ടിന് നടക്കും. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേരളത്തിൽ നിന്നു പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാകും. അപേക്ഷ ഈ മാസം 31 വരെ www.isical.ac.in/~admission/എന്ന വെബ്‌സൈറ്റ് വഴി നൽകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."