HOME
DETAILS

കാറ്റിനെ തൊട്ട്

  
backup
March 24 2022 | 06:03 AM

523-523

ഉച്ചമർദമേഖലയിൽനിന്നു ന്യൂനമർദമേഖലയിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനമാണ് കാറ്റുകൾ. കാറ്റിന്റെ വേഗതയേയും ദിശയേയും സ്വാധീനിക്കുന്ന ഘടകങ്ങൾ :
a. മർദചെരിവുമാനബലം
b. കോറിയോലിസ് പ്രഭാവം
c. ഘർഷണം
മർദചെരിവുമാനബലം : മർദചെരിവ് കൂടുതലാണെങ്കിൽ കാറ്റിന്റെ വേഗത കൂടുതലായിരിക്കും. മർദചെരിവു കുറവാണെങ്കിൽ കാറ്റിന്റെ വേഗത കുറവായിരിക്കും
കോറിയോലിസ് പ്രഭാവം : ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കൾക്ക് ഭ്രമണം നിമിത്തം ഉത്തരാർധഗോളത്തിൽ സഞ്ചാരദിശയ്ക്ക് വലത്തോട്ടും ദക്ഷിണാർധഗോളത്തിൽ സഞ്ചാരദിശയ്ക്ക് ഇടത്തോട്ടും വ്യതിചലനമുണ്ടാകുന്നു. ഇതിനു കാരണമാകുന്ന ബലത്തെ കോറിയോലിസ് ബലം എന്നു വിളിക്കുന്നു.
ഘർഷണം: കാറ്റിന്റെ സഞ്ചാരത്തിന് പ്രതികൂലമായ ഘടകങ്ങളാണിത്.
ഫെറൽനിയമം : കോറിയോലിസ് ബലത്തെ അടിസ്ഥാനമാക്കി കാറ്റിന്റെ ദിശാവ്യതിചലനത്തെക്കുറിച്ച് അഡ്മിറൽ ഫെറൽ അവതരിപ്പിച്ച നിയമമാണ് ഫെറൽനിയമം. ഇതനുസരിച്ച് കാറ്റിന്റെ സഞ്ചാരദിശ ഉത്തരാർധഗോളത്തിൽ വലത്തോട്ടും ദക്ഷിണാർധഗോളത്തിൽ ഇടത്തോട്ടും ആയിരിക്കും.
കാലികവാതങ്ങൾ: കാലികമായ മാറ്റങ്ങൾക്കനുസൃതമായി വീശുന്ന കാറ്റുകളാണിവ. മൺസൂൺ കാറ്റുകൾ കാലികവാതമാണ്.
മൺസൂണിന്റെ രൂപം കൊള്ളലിന് കാരണമാകുന്ന ഘടകങ്ങൾ :
a. സൂര്യന്റെ അയനം
b. കോറിയോലിസ് പ്രഭാവം
c. താപനത്തിലെ വ്യത്യാസങ്ങൾ
കരക്കാറ്റും കടൽക്കാറ്റും
കരയും കടലും അസന്തുലിതമായി ചൂടുപിടിക്കുകയും തണുക്കുകയും ചെയ്യുന്നതാണ് ഈ കാറ്റുകൾക്ക് കാരണം.
കരക്കാറ്റ് - രാത്രികാലങ്ങളിൽ കര കടലിനെ അപേക്ഷിച്ച് തണുക്കുന്നതിനാൽ കരയിൽ ഉച്ചമർദവും കടലിൽ ന്യൂനമർദവും ആയിരിക്കും. അപ്പോൾ കരയിൽനിന്ന് കടലിലേക്ക് വീശുന്ന കാറ്റാണ് കരക്കാറ്റ്.
കടൽക്കാറ്റ് - പകൽ കര പെട്ടെന്ന് ചൂടാകുന്നതിനാൽ കരയിൽ ന്യൂനമർദവും കടലിൽ ഉച്ചമർദവുമായിരിക്കും.അപ്പോൾ താരതമ്യേന തണുത്തവായു കടലിനു മുകളിൽനിന്ന് തീരത്തേയ്ക്ക് വീശുന്നു. ഇതാണ് കടൽക്കാറ്റ്.
താഴ്‌വരക്കാറ്റ്- പകൽസമയത്ത് താഴ്‌വാരത്തെ വായു ചൂടുപിടിച്ച് ഉയർന്ന് പർവതച്ചെരിവിലൂടെ വീശുന്നു. ഇതാണ് താഴ്‌വരക്കാറ്റ്.
പർവതക്കാറ്റ് - രാത്രികാലങ്ങളിൽ പർവതപ്രദേശത്തെ തണുപ്പുമൂലം വായു തണുത്ത് താഴ്‌വാരത്തേയ്ക്ക് വീശുന്നു. ഇതാണ് പർവതക്കാറ്റ്.
പ്രാദേശികവാതങ്ങൾ- മറ്റ് കാറ്റുകളെ അപേക്ഷിച്ച് താരതമ്യേന ചെറിയപ്രദേശത്തു മാത്രമായി അനുഭവപ്പെടുന്ന കാറ്റുകളാണിവ.

പ്രധാന
പ്രാദേശികവാതങ്ങൾ വീശുന്ന പ്രദേശം
ചിനൂക്ക് വടക്കേ അമേരിക്കയിലെ റോക്കി പർവതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്നു.
ഫൊൻ യൂറോപ്പിലെ ആൽപ്‌സ് പർവതനിരയുടെ തെക്കൻ താഴ്‌വാരത്ത് വീശുന്നു
ഹർമാറ്റൻ ആഫ്രിക്കയിലെ സഹാറാ മരുഭൂമിയിൽനിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് വീശുന്നു
ലൂ ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റാണിത്
മാംഗോഷവേഴ്‌സ് ഉഷ്ണക്കാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന പ്രാദേശിക വാതമാണിത്.

അസ്ഥിരവാതങ്ങൾ
ചില പ്രത്യേക അന്തരീക്ഷ അവസ്ഥകളിൽ രൂപംകൊള്ളുന്നതും തികച്ചും വ്യത്യസ്ത സ്വഭാവ സവിശേഷതകളോടുകൂടിയതുമായ കാറ്റുകളാണ് അസ്ഥിരവാതങ്ങൾ. ചക്രവാതങ്ങളും പ്രതിചക്രവാതങ്ങളും അസ്ഥിരവാതങ്ങളാണ്.
ചക്രവാതങ്ങൾ
അന്തരീക്ഷത്തിൽ ഒരു ന്യൂനമർദപ്രദേശവും അതിനുചുറ്റുമായി ഉച്ചമർദവും സൃഷ്ടിക്കപ്പെടുന്നത് ചക്രവാതങ്ങൾ രൂപം കൊള്ളുന്നതിന് കാരണമാകുന്നു.
കോറിയോലിസ് പ്രഭാവത്താൽ ഉത്തരാർധ ഗോളത്തിലെ ചക്രവാതങ്ങളിൽ കാറ്റുവീശുന്നത് എതിർഘടികാരദിശയിലും ദക്ഷിണാർധഗോളത്തിൽ ഘടികാരദിശയിലും ആണ്.
പ്രതിചക്രവാതങ്ങൾ
ഉച്ചമർദ കേന്ദ്രങ്ങളിൽനിന്നു ചുറ്റുമുള്ള ന്യൂനമർദ പ്രദേശങ്ങളിലേയ്ക്ക് ശക്തമായി കാറ്റ് ചുഴറ്റി വീശുന്ന പ്രതിഭാസമാണ് പ്രതിചക്രവാതങ്ങൾ. കോറിയോലിസ് പ്രഭാവത്താൽ ഉത്തരാർധ ഗോളത്തിലെ പ്രതിചക്രവാതങ്ങളിൽ കാറ്റുവീശുന്നത് ഘടികാരദിശയിലും ദക്ഷിണാർധഗോളത്തിൽ എതിർഘടികാരദിശയിലും ആണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  19 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  19 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  19 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  19 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  19 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago