HOME
DETAILS

ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ആറുമാസമായി വേതനമില്ല

  
backup
March 24 2022 | 06:03 AM

%e0%b4%8f%e0%b4%95%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3-4

ടി. മുംതാസ്


കോഴിക്കോട്
സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകർക്ക് വേതനം മുടങ്ങിയിട്ട് ആറുമാസം. വിവിധ ട്രൈബൽ,തീരദേശ മേഖലകളിലെ 272 ഏകാധ്യാപക വിദ്യാലയങ്ങളിലായി ജോലിചെയ്യുന്ന 344 അധ്യാപകർ ഇതോടെ നിത്യവൃത്തിക്ക് പോലും വകയില്ലാതെ ദുരിതത്തിലായി. വനാന്തരങ്ങളിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിലെയും കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ 1996ലാണ് ഏകാധ്യാപക വിദ്യാലയങ്ങൾ തുടങ്ങിയത്. നിരവധി തവണ നിവേദനം നൽകിയിട്ടും ഓണറേറിയം നൽകാൻ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. ഓരോ വിദ്യാലയത്തിലും ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം ഒരാൾക്കാണ്. മാത്രമല്ല, സ്‌കൂളിലെ പ്രധാനാധ്യാപകന്റെയും പ്യൂണിന്റെയും ചുമതല കൂടി വഹിക്കണം. ഇതിനൊന്നും മറ്റ് അലവൻസുകളൊന്നും അനുവദിച്ചിട്ടില്ല. പ്രതിമാസം 18,500 രൂപയാണ് നിലവിൽ വേതനമായി ലഭിക്കുന്നത്. 20 വർഷത്തിൽ അധികം സർവീസ് ഉള്ളവർക്കും ഇതേ വേതനമാണ് ലഭിക്കുക. മാത്രമല്ല കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങളെല്ലാം സിവിൽ സപ്ലൈസ് ഡിപ്പോകളിൽ നിന്നു സ്‌കൂളിലെത്തിക്കുന്നതും ഏകാധ്യാപകരുടെ ചുമതലയാണ്.
100 രൂപയാണ് ഇതിന് സർക്കാരിൽ നിന്നുള്ള അലവൻസ്. ട്രൈബൽ മേഖലയിലേ സ്‌കൂളിലേക്ക് സാധനങ്ങൾ എത്തിക്കണമെങ്കിൽ 400 ഉം അധിൽ അധികവും വാഹനത്തിന് വാടകവരും. ഇത്തരത്തിൽ അധികം വരുന്ന പണവും സ്വന്തം കൈയിൽനിന്ന് ചെലവഴിക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തിൽ മറ്റ് ജോലികൾ തേടേണ്ട ഗതികേടിലാണ് അധ്യാപകർ.ശമ്പളമുടക്കം എല്ലാ വർഷങ്ങളിലും പതിവാണെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. പാചകക്കാർ ഇല്ലാത്ത ദിവസങ്ങളിൽ അവരുടെ ഡ്യൂട്ടിയും ഏറ്റെടുക്കണം. മാത്രമല്ല കാട്ടുമൃഗങ്ങളുടെ ശല്യമുള്ള സ്ഥലങ്ങളിലെ സ്‌കൂളുകളിലേക്ക് എത്തുന്നത് തന്നെ അധ്യാപകർക്ക് വലിയ വെല്ലുവിളിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  11 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  11 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  11 days ago
No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  11 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  11 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  11 days ago
No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  11 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  11 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  11 days ago