യു.പിയില്‍ കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ട സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സി സ്റ്റേഷനില്‍ കന്യാസ്ത്രീകള്‍ അധിക്ഷേപത്തിനും ഭീഷണിക്കും ഇരയായ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നിവരാണ് അറസ്റ്റിലായത്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പൊലിസ് അറിയിച്ചു.
കാണ്‍പുര്‍ റെയില്‍വേ പൊലിസ് ആണ് കേസ് അന്വേഷിക്കുന്നത്. തിരുഹൃദയ സന്ന്യാസി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലുള്ള മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ ലിബിയ തോമസ്, സിസ്റ്റര്‍ ഹേമലത, കന്യാസ്ത്രീ പട്ടത്തിനുപഠിക്കുന്ന ഒഡിഷ സ്വദേശിനികളായ ശ്വേത എക്ക, പ്രീതി ടിഗ്ഗ എന്നിവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ഡല്‍ഹിയില്‍നിന്ന് ഒഡിഷയിലേക്ക് പോകുമ്പോള്‍ മാര്‍ച്ച് 19ന് ഉത്കല്‍ എക്സ്പ്രസില്‍ വൈകീട്ടായിരുന്നു സംഭവം. മതംമാറ്റാന്‍ മനുഷ്യക്കടത്തുനടത്തുകയാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."