റോളർ സ്‌കേറ്റിങ് നെറ്റ്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യക്കായി ബൂട്ടണിയുന്ന അശ്വിൻ അനന്ദ് സ്‌പോൺസറെ തേടുന്നു
വി.എം.ഷൺമുഖദാസ്
പാലക്കാട്
മലേഷ്യയിൽ നടക്കുന്ന അന്തർദേശീയ റോളർ സ്‌കെറ്റിങ് നെറ്റ്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യക്കായി ബൂട്ടണിയാൻ പെരുമാട്ടി സ്വദേശിയായ 10 വയസ്സുകാരൻ അശ്വിൻ അനന്ദ് സ്‌പോൺസറെ തേടുകയാണ്.
പരിശീലനത്തിന് സൗകര്യമുള്ള ഗ്രൗണ്ടോ,കൃത്യമായ പരിശീലനമോ ഇല്ലാതെ സ്വന്തം പരിശ്രമത്തിലൂടെയാണ് ഗോവയിൽ നടന്ന മത്സരത്തിൽ വിജയം നേടിയാണ് ഈ കൊച്ചുമിടുക്കൻ മലേഷ്യയിൽ നടക്കുന്ന അന്തർദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയത്.
പെരുമാട്ടി പാറക്കളത്തു താമസിക്കുന്ന പ്രവാസിയായ അനന്ദിന്റെയും വീട്ടമ്മയായ ശോഭാഅനന്ദിന്റെയും മകനായ പത്തു വയസ്സുകാരൻ അശ്വിൻ അനന്ദാണ് മെയ്മാസത്തിൽ മലേഷ്യയിൽ നടക്കുന്ന രാജ്യാന്തര ചാംപ്യൻഷിപ്പിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയിട്ടുള്ളത്.
2022 ഫെബ്രുവരിയിൽ ഗോവയിൽ നടന്ന അഞ്ചാമത് റോളർ സ്‌കെറ്റിങ് നെറ്റ്ബോൾ ദേശീയചാംപ്യൻഷിപ്പിൽ സബ് ജൂനിയർ ബോയ്‌സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി കേരള ടീമിനു വേണ്ടി അശ്വിൻ അനന്ദ്കളിച്ചിരുന്നു.
തിരുവനന്തപുരത്ത് പരിശിലനം ലഭിച്ചതിനെ തുടർന്ന് ദേശീയ ചാംപ്യൻഷിപ്പിനായി കേരളത്തിനായി ഗോവയിൽ കളിച്ച് വിജയിക്കുകയും ചെയ്തു. അവിടെനിന്ന് പാലക്കാട് ജില്ലയിലെ നാലുകുട്ടികളെ തെരഞ്ഞെടുത്താണ് മലേഷ്യയിൽ നടക്കുന്ന രാജ്യാന്തര മത്സരത്തിന് യോഗ്യരാക്കിയത്.
സാമ്പത്തികമായ ബുദ്ധിമുട്ട് കാരണം മലേഷ്യയിലെ മത്സരത്തിൽ പങ്കെടുക്കാൻ സർക്കാരിന്റെയോ ഏതെങ്കിലും സ്‌പോൺസറുടെയോ സഹായത്തിനായി കാത്തിരിക്കുകയാണ് ഈ മിടുക്കൻ.
വിനീഷിന് കീഴിലാണ് അശ്വൻ പരിശീലനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."